കോട്ടയം ജില്ലയിൽ എക്സൈസിന്‍റെ പരിശോധന; രജിസ്റ്റർ ചെയ്തത് 25 കേസുകൾ;  വൈക്കം കായൽമേഖലയിൽ നിന്ന് 91 ലിറ്റർ കോട പിടിച്ചെടുത്തു നശിപ്പിച്ചു

കോ​ട്ട​യം: എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 35 റെ​യ്ഡ് ന​ട​ത്തി 25 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച കു​റ്റ​ത്തി​ന് എ​ട്ടു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് മു​ണ്ട​ക്ക​യം ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി വ​ര​വേ ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 190 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി പാ​ണ്ഡ്യ​ൻ എ​ന്ന​യാ​ളെ അ​റ​സ്റ്റു ചെ​യ്തു. ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ച ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ പ​ണ​വും എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി. എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സി​ൽ നി​ന്നും കു​ഴ​ൽ പ​ണ​വു​മാ​യി 22 കാ​ര​നാ​യ അ​ൻ​സാ​റി​നെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യേ​യും തൊ​ണ്ടി​വ​ക​യും മു​ണ്ട​ക്ക​യം പോ​ലീ​സി​നു കൈ​മാ​റി.

ഓ​ണ​ക്കാ​ല വി​ല്പ​ന ല​ക്ഷ്യ​മാ​ക്കി ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി പാ​ക​പ്പെ​ടു​ത്തി​യ 200 ലി​റ്റ​ർ കോ​ട ക​ണ്ടെ​ത്തി എ​ക്സൈ​സ് സം​ഘം ന​ശി​പ്പി​ച്ചു. എ​രു​മേ​ലി കൊ​ന്പു​കു​ത്തി വ​ന​മേ​ഖ​ല​യി​ൽ നി​ന്നു 104 ലി​റ്റ​ർ കോ​ട​യും വൈ​ക്കം കാ​യ​ൽ മേ​ഖ​ല​യി​ൽ നി​ന്നും 96 ലി​റ്റ​ർ കോ​ട​യു​മാ​ണ് ന​ശി​പ്പി​ച്ച​ത്.

വൈ​ക്കം, ക​ടു​ത്തു​രു​ത്തി, പാ​ന്പാ​ടി മേ​ഖ​ല​യി​ൽ പോ​ലീ​സും റ​വ​ന്യൂ വ​കു​പ്പു​മാ​യി ചേ​ർ​ന്നു സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. എ​രു​മേ​ലി​യി​ൽ വ​നം വ​കു​പ്പു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. വൈ​ക്ക​ത്തു കാ​യ​ൽ മേ​ഖ​ല​യി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.

ജി​ല്ല​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ണ്ടു ക്യാ​ന്പു​ക​ളി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ളും, അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഫാ​ക്്ട​റി​ക​ളും, ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. 38 ക​ള്ളു​ഷാ​പ്പു​ക​ളി​ലും ര​ണ്ടു ബാ​റു​ക​ളി​ലും ഒ​രു ബി​യ​ർ പാ​ർ​ല​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts