എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്. ഇക്കഴിഞ്ഞ 18ന് രാവിലെ 10.10നാണ് മലയാളികൾക്ക് അഭിമാനകരമായ ചരിത്രനേട്ടം സഫ്രീന കൈവരിച്ചത്. 23.5 മണിക്കൂർ നീണ്ട ട്രക്കിംഗിനു ശേഷമാണ് 8,848.86 മീറ്റർ ഉയരത്തിലെത്തിയത്.
ഇതിനുമുന്പ് 2021ൽ കിളിമഞ്ചാരോ, 2022ൽ അർജന്റീനയിലെ അക്വൻക്വാഗ, 2024 ൽ മൗണ്ട് എൽബർസ് എന്നിവയും കീഴടക്കി. 2023 ൽ കസാഖ്സ്ഥാനിൽ ഐസ് ട്രെയിനിംഗ് പൂർത്തിയാക്കിയിരുന്നു.
വർഷങ്ങളായി കുടുംബത്തോടൊപ്പം ഖത്തറിലാണ് താമസം. കെ.പി. സുബൈദയുടെയും തലശേരി പുന്നോൽ സ്വദേശി പി.എം. അബ്ദുൾ ലത്തീഫിന്റെയും മകളാണ്. ഖത്തറിൽ ഹമദ് ഹോസ്പിറ്റലിലെ സർജൻ ഡോ. ഷമീലാണ് ഭർത്താവ്. ഒൻപതാംക്ലാസ് വിദ്യാർഥിനിയായ മിൻഹ ഏക മകളാണ്.