സെയ്ഫ് തീരുമാനം മാറ്റി! ആദ്യത്തെ കണ്‍മണിയായ തൈമൂറിന്‍റെ പേരു മാറ്റണമെന്നു സെയിഫ്, വേണ്ടെന്നു കരീന

saif

ബോളിവുഡ് താരദന്പതികളായ സെയിഫ് അലിഖാന്‍റെയും കരീന കപൂറിന്‍റെയും മകൻ തൈമൂർ ജനിക്കുന്നതിനു മുൻപുതന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കു ദന്പതികൾ ’തൈമൂർ ’എന്ന പേരു നൽകിയതോടെ ആ പേരിനെ ചോല്ലിയായി വിവാദങ്ങൾ. പേരിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ മനം മടുത്ത സെയ്ഫ് തൈമൂറിന്‍റെ പേരു തന്നെ മാറ്റാൻ തീരുമാനിച്ചതാണ് ബിടൗണിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം.

ഇന്ത്യയിൽ അധിനിവേശം നടത്തിയ മംഗോളിയൻ ഭരണാധികാരി ’തൈമൂറിന്‍റെ ’പേരാണ് കുഞ്ഞിനു നൽകിയതെന്നായിരുന്നു വിമർശകരുടെ ആരോപണം. എന്നാൽ ആ ഭരണാധികാരിയുടെ പേര് ’തിമൂർ’ എന്നാണെന്നും തന്‍റെ മകന്‍റെ പേരു ’തൈമൂർ’ എന്നാണെന്നുമുള്ള മറുപടികളുമായി സെയിഫും രംഗത്തെത്തി. എന്നാൽ ആ മറുപടികൊണ്ടും ട്രോളുകൾ അവസാനിക്കാത്തതിനെത്തുടർന്നു തന്‍റെ കുഞ്ഞിന്‍റെ പേരു തന്നെ മാറ്റി വിവാദങ്ങൾ അവസാനിപ്പിക്കാൻ സെയ്ഫ് തീരുമാനിച്ചു.

ഇതിനായി പേരുമാറ്റത്തിന്‍റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കത്തു തയ്യാറാക്കാൻ ഒരു പി ആർ എജൻസിയെ താരം ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ കത്തു മാധ്യമങ്ങൾക്കു കൈമാറുന്നതിനു തൊട്ടു മുന്പ് സെയ്ഫ് തീരുമാനം മാറ്റി. പേരു മാറ്റാൻ താൻ സമ്മതിക്കില്ലെന്നു പറഞ്ഞു കുഞ്ഞിന്‍റെ അമ്മ തന്നെ രംഗത്തെത്തിയതായിരുന്നു കാരണം. കുഞ്ഞിനു പേരിടാൻ മാതാപിതാക്കൾക്കു സ്വാതന്ത്ര്യമുണ്ടെന്നും വിമർശനങ്ങളെ പേടിച്ചു പേരുമാറ്റേണ്ട അവശ്യമില്ലെന്നും കരീന പറഞ്ഞു.

തൈമൂറിന്‍റെ പേരു മാറ്റേണ്ടഅവശ്യമില്ലെന്നു പറഞ്ഞു സാക്ഷാൽ ഷാരുഖ് ഖാനും ദന്പതികൾക്കു പിന്തുണയറിച്ചു. ഇതോടെ കുഞ്ഞിന്‍റെ പേരു മാറ്റൽ തൽക്കാലത്തേക്കു ഉപേക്ഷിച്ചിരിക്കുകയാണ് സെയ്ഫ്. എന്നാൽ വിവാദങ്ങൾ ഇനിയും തന്‍റെ കുഞ്ഞിനെ പിന്തുടർന്നാൽ തൈമൂറിനു രണ്ടു വയസാകുന്പൾ പേരുമാറ്റും എന്നു തന്നെയാണ് സെയ്ഫ് അറിയിച്ചിരിക്കുന്നത്.

Related posts