സാ​വി​ത്രി​യു​ടെ ഗ​തി എ​നി​ക്കും വരുമായിരുന്നു: സാമന്ത

ത​ന്‍റെ മു​ൻ​കാ​മു​ക​നെ ജെ​മി​നി ഗ​ണേ​ശ​നു​മാ​യി താ​ര​ത​മ്യം ചെ​യ്ത് ന​ടി സാ​മ​ന്ത അ​കി​നേ​നി. ഒ​രു തെ​ലു​ങ്ക് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സാ​മ​ന്ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. സാ​വി​ത്രി​ക്കു​ണ്ടാ​യ അ​തേ അ​നു​ഭ​വം എ​നി​ക്കും ഉ​ണ്ടാ​യേ​നെ. പ​ക്ഷേ ഞാ​ൻ അ​ത് തി​രി​ച്ച​റി​യു​ക​യും അ​തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

ആ ​ബ​ന്ധം ശ​രി​യാ​യി മു​ന്നോ​ട്ടു പോ​കു​ക​യി​ല്ലെ​ന്ന് എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. നാ​ഗ​ചൈ​ത​ന്യ​യെ​പ്പോ​ലെ ഒ​രാ​ളെ കി​ട്ടി​യ​ത് എ​ന്‍റെ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു- സാ​മ​ന്ത പ​റ​യു​ന്നു. ജെ​മി​നി ഗ​ണേ​ശ​ൻ മ​റ്റു സ്ത്രീ​ക​ളു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യ​താ​ണ് സാ​വി​ത്രി​യു​മാ​യു​ള്ള ബ​ന്ധം ത​ക​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് സി​നി​മ​യി​ൽ പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല സാ​വി​ത്രി​യു​ടെ വ​ള​ർ​ച്ചയിൽ ജെ​മി​നി​ക്ക് ചെ​റി​യ തോ​തി​ൽ അ​സൂ​യ​യും ഉ​ണ്ടാ​യി​രു​ന്നത്രേ. സാ​മ​ന്ത​യും തെ​ന്നി​ന്ത്യ​ൻ ന​ട​ൻ സി​ദ്ധാ​ർ​ഥും നേ​ര​ത്തെ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ സാ​മ​ന്ത ഉ​ദ്ദേ​ശി​ച്ചത് മു​ൻ​കാ​മു​ക​ൻ സി​ദ്ധാ​ർ​ഥിനെ ആ​ണെ​ന്നാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ സം​സാ​രം.​

നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്ത മ​ഹാ​ന​ടി​യി​ൽ വാ​ണി എ​ന്ന പ​ത്ര പ്ര​വ​ർ​ത്ത​ക​യു​ടെ വേ​ഷ​ത്തി​ൽ സാ​മ​ന്ത​യും എ​ത്തി​യി​ട്ടു​ണ്ട്. കീ​ർ​ത്തി സു​രേ​ഷ് ആ​ണ് സാ​വി​ത്രി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജെ​മി​നി ഗ​ണേ​ശ​നാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​നും വേ​ഷ​മി​ടു​ന്നു.

Related posts