പെ​ണ്‍​കു​ട്ടി​യെ ആ​ണ്‍​വേ​ഷ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തി ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സ്; വിവാഹിതയായ പ്ര​തി​ക്കു പ​ത്തുവ​ര്‍​ഷം ത​ട​വും പി​ഴ​യും


മാ​വേ​ലി​ക്ക​ര: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ആ​ണ്‍​വേ​ഷ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തി ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സി​ല്‍ പ്ര​തി​ക്ക് പ​ത്തുവ​ര്‍​ഷം ത​ട​വും പി​ഴ​യും.

തി​രു​വ​ന​ന്ത​പു​രം വീ​ര​ണ​ക്കാ​വ് കൃ​പാ​നി​ല​യം സ​ന്ധ്യ (27)യെ ​ആ​ണ് പ​ത്തുവ​ര്‍​ഷം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷ​ത്തി​ഏ​ഴാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ച് ഹ​രി​പ്പാ​ട് പ്ര​ത്യേ​ക ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് എ​സ്.​ സ​ജി​കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.ച​ന്തു എ​ന്ന വ്യാ​ജ അ​ക്കൗ​ണ്ടി​ലൂ​ടെ സ​ന്ധ്യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​ക്കി ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് സ​ന്ധ്യ യു​വ​തി​യാ​യി​രു​ന്നു​വെ​ന്ന വി​വ​രം പെ​ണ്‍​കു​ട്ടി തി​രി​ച്ച​റി​യു​ന്ന​ത്.

ഒ​മ്പ​തുദി​വ​സം പ​ക്ക​ലു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യി​ല്‍നി​ന്ന് സ്വ​ര്‍​ണവും പ​ണ​വും ഇ​വ​ര്‍ കൈ​ക്ക​ലാ​ക്കു​ക​യി​രു​ന്നു. സ​ന്ധ്യ വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്. പ്രോ​സീ​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ​സ്.​ ര​ഘു ഹാ​ജ​രാ​യി.

Related posts

Leave a Comment