ഗ്ലാ​സ്ഗോ​യി​ലെ വെ​ങ്ക​ലം വീ​ണ്ടും തി​ള​ങ്ങി; സൈ​ന​യ്ക്ക് റാ​ങ്കിം​ഗി​ൽ മു​ന്നേ​റ്റം

ന്യൂ​ഡ​ൽ​ഹി: ഗ്ലാ​സ്ഗോ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വെ​ങ്ക​ല തി​ള​ക്കം സൈ​ന നെ​ഹ്‌​വാ​ളി​ന് ബാ​ഡ്മി​ന്‍റ​ൺ റാ​ങ്കിം​ഗി​ലും തു​ണ​ച്ചു. പു​തി​യ റാ​ങ്കിം​ഗി​ൽ സൈ​ന നാ​ല് സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി 12 ാം സ്ഥാ​ന​ത്തെ​ത്തി. പ​രി​ക്കു​മൂ​ലം ക​ള​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന സൈ​ന റാ​ങ്കിം​ഗി​ൽ ഏ​റെ പി​ന്നോ​ട്ടു​പോ​യി​രു​ന്നു. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ് പ​ഴ​യ​കാ​ല ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ സൈ​ന​യെ സ​ഹാ​യി​ച്ചി​രി​ക്കു​ക​യാ​ണ്.

ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യെ​ങ്കി​ലും കെ. ​ശ്രീ​കാ​ന്തും റാ​ങ്കിം​ഗ് മെ​ച്ച​പ്പെ​ടു​ത്തി. പു​രു​ഷ റാ​ങ്കിം​ഗി​ൽ ര​ണ്ടു സ്ഥാ​നം ചാ​ടി​ക്ക​ട​ന്ന ശ്രീ​കാ​ന്ത് എ​ട്ടാ​മ​തെ​ത്തി. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളി​ൽ പി.​വി സി​ന്ധു ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ടോ​പ്പ്. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ സി​ന്ധു നാ​ലാം സ്ഥാ​ന​ത്താ​ണ്.

Related posts