ജീവിച്ചിരിക്കുന്ന പലരെയും സോഷ്യല്‍മീഡിയ കൊന്നിട്ടുണ്ട്. പലരും അവരറിയാതെ കല്യാണം പോലും കഴിപ്പിച്ചിട്ടുണ്ട്. മറ്റുചിലരെ വേര്പിരിച്ചിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനിരയായത് ഐ വി ശശി-സീമ ദമ്പതികളാണ്. ഇരുവരും 37 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് വേര്‍പിരിയുകയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ഐ വി ശശി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ എന്നാണ് ഐ വി ശശി ചോദിക്കുന്നത്. ‘എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇനിയാണോ വിവാഹമോചനം? ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐ വി ശശി. ബേര്ണിംങ് ബെല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ കാസ്റ്റിങ് പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഇതിനുമുമ്പായി നടി കനിഹയാണ് സോഷ്യല്‍ മീഡിയയുടെ ‘ഡിവോഴ്സിന്’ ഇരയായത്. ഐ.വി. ശശിയുടെ വിവാഹ മോചന വാര്‍ത്ത പോലെ മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ അന്നും അത് വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ പിന്നീട് കനിഹ ഈ വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മുന്നോട്ടുവന്നിരുന്നു. അടുത്തിടെ നടന് വിജയരാഘവന്റെയും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സാജന് പള്ളുരുത്തിയുടെയുമൊക്കെ ‘മരണവാര്‍ത്ത’ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Related posts
മക്കളുടെ മൊഴിയില്‍ വൈരുധ്യം: ഗോപന് സ്വാമിയുടെ മരണത്തിൽ ദുരൂഹതകളേറുന്നു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൃയോധികൻ ഗോപന്റെ സമാധിയിൽ ദുരൂഹതകൾ ഏറുന്നു. മക്കളുടെ മൊഴികളിലെ വൈരുധ്യമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 നാണ്...മകരവിളക്ക് മഹോത്സവം; തിരുവാഭരണഘോഷയാത്രയ്ക്കൊരുങ്ങി പന്തളം
പത്തനംതിട്ട: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തു നിന്ന് പുറപ്പെടും. ദര്‍ശനത്തിനും വിവിധ ചടങ്ങുകള്‍ക്കും ശേഷം പന്തളം...ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; വിമാന, ട്രെയിൻ സർവീസുകൾ വൈകുന്നു
ന്യൂഡൽഹി: ഡൽഹിയിൽ ദൃശ്യപരത കുറഞ്ഞതോടെ വിമാന, ട്രെയിൻ സർവീസുകൾ മണിക്കൂറുകൾ വൈകുന്നു. ഇന്നലെ വൈകുന്നേരംവരെ മൂടൽമഞ്ഞ് കാരണം 45 ട്രെയിനുകളാണു വൈകിയത്....