സ​മൂ​ഹ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​വ​രാ​ന്‍ സ്ത്രീ​ക​ള്‍ കൂ​ടു​ത​ല്‍ സ​മ​യം ക​ണ്ടെ​ത്ത​ണമെന്ന് അ​ഡ്വ. പി.​ സ​തീ​ദേ​വി

കോ​ഴി​ക്കോ​ട്: സ്വ​യം ബോ​ധ്യ​പ്പെ​ടാ​നും മ​റ്റു​ള്ള​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നും സ​മൂ​ഹ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​വ​രാ​ന്‍ സ്ത്രീ​ക​ള്‍ കൂ​ടു​ത​ല്‍ സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്ന് കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. പി.​സ​തീ​ദേ​വി.കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച തീ​ര​ദേ​ശ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

സാ​ങ്കേ​തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും നാം ​ഏ​റെ വ​ള​ര്‍​ന്നു​വെ​ന്ന് പ​റ​യു​മ്പോ​ഴും സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ബോ​ധ മ​ണ്ഡ​ല​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ ഇ​ട​പെ​ട​ലു​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് വി​ക​ല​മാ​യ മ​ന​സ് കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​ര്‍ സ​മൂ​ഹ​ത്തി​ല്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ്. അ​വി​ടെ തി​രു​ത്തു​ണ്ടാ​കു​ന്ന​തി​ന് തു​ട​ര്‍​ച്ച​യാ​യ ഇ​ട​പെ​ട​ലു​ക​ളും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്ക​ണ​മെ​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു.​

സേ​തു സീ​താ​റാം എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ വി.​കെ. മോ​ഹ​ന്‍​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ഫ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് കോ​ഴി​ക്കോ​ട് ഫി​ഷ​റീ​സ് ഓ​ഫീ​സ​ര്‍ ടി. ​അ​നു​രാ​ഗും തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് കോ​ഴി​ക്കോ​ട് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​കെ. ആ​തി​ര​യും ക്ലാ​സെ​ടു​ത്തു.

Related posts

Leave a Comment