പൊറോട്ട പൊതിയിൽ പാമ്പിന്‍റെ തോൽ! നെടുമങ്ങാട് ഷാലിമാർ ഹോട്ടലിനെതിരേ പരാതി; ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം: ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണപൊതിയിൽ പാമ്പിന്‍റെ തോൽ കണ്ടെത്തി. നെടുമങ്ങാട് ഷാലിമാർ ഹോട്ടലിനെതിരേയാണ് പരാതി.

നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്‍റെ ഭാര്യ പ്രിയ മകള്‍ക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്‍റെ അവശിഷ്ടം കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് പോലീസിൽ ഇവർ പരാതി നൽകി. പിന്നാലെ ആരോഗ്യവകുപ്പ് വിഭാഗവും ഫുഡ് ആന്‍റ് സേഫ്റ്റിയും ഹോട്ടലിലെത്തി പരിശോധന നടത്തി.

ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. ഹോട്ടല്‍ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ തുറന്ന് പ്രവര്‍ത്തിക്കാവു എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment