മ​ല​പ്പു​റ​ത്ത് ദ​മ്പ​തി​ക​ളും മ​ക​ളും വെ​ന്ത് മ​രി​ച്ച നി​ല​യി​ൽ! ഒ​രു കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് കി​ണ​റ്റി​ൽ നി​ന്ന്‌

മ​ല​പ്പു​റം: പെരിന്തൽമണ്ണയ്ക്ക് സമീപം ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ വെ​ന്ത് മ​രി​ച്ച നി​ല​യി​ൽ. മേ​ലാ​റ്റൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

പലയന്തോൾ മു​ഹ​മ്മ​ദ്, ഭാ​ര്യ ജാ​സ്മി​ൻ, ദ​മ്പ​തി​ക​ളു​ടെ 10 വ​യ​സു​കാ​രി​യാ​യ മ​ക​ൾ ഫാത്തിമ സഫ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ അ​ഞ്ച് വ​യ​സു​കാ​രി​യാ​യ മ​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഗു​ഡ്സ് ഓ​ട്ടോ​യി​ൽ പൂ​ട്ടി​യി​ട്ട​തി​ന് ശേ​ഷം മു​ഹ​മ്മ​ദ് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ൾ സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്ക് ചാ​ടി.

ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഗു​ഡ്സ് ഓ​ട്ടോ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment