ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഫോറുകളും സിക്സറുകളും യഥേഷ്ടം പറത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിനു അവസാനം പൂട്ടു വീണു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം ഏറ്റുവാങ്ങിയ സൈനികന്റഎ മകളെ ട്രോള്‍ ചെയ്തതാണ് സെവാഗിനു വിനയായത്. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയായ ഗുര്‍മെഹര്‍ പാക്കിസ്ഥാനല്ല, യുദ്ധമാണ് തന്റെ അച്ഛനെ കൊലപ്പെടുത്തിയതെന്നെഴുതിയ പ്ലക്കാര്‍ഡുമായി നില്ക്കുന്ന ചിത്രമാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.താനല്ല രണ്ടു ട്രിപ്പിള്‍ സെഞ്ചുറി നേടിയതെന്നും, അത് തന്റെ ബാറ്റാണെന്നും എഴുതിയ പ്ലാക്കാര്‍ഡുമായി നില്ക്കുന്ന ചിത്രം സെവാഗും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍, യുദ്ധത്തിനെതിരേ വലിയ സന്ദേശം നല്കി ഗുര്‍മെഹറിനെ ട്രോളിയ സെവാഗിനെതിരേ രൂക്ഷവിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലുണ്ടായത്. അതോടെ സംഭവം കൈവിട്ടുവെന്ന് മനസിലാക്കിയ സെവാഗ് പ്രതികരണവുമായി രംഗത്തു വന്നു. തന്റെ പോസ്റ്റ് ഗുര്‍മെഹറിനെ ഉദ്ദേശിച്ചുള്ളതല്ലെന്നും വാക്കുകള്‍ വളച്ചൊടിച്ചതാണെന്നു മായിരുന്നു സെവാഗ് ട്വീറ്റ് ചെയ്തത്.
എന്റെ ആത്മവിശ്വാസത്തെയും ബുദ്ധിയെയും ചോദ്യം ചെയ്യുന്നവര്‍ക്കു ഞാന്‍ ആവശ്യത്തില്‍ കൂടുതല്‍ അത് കാണിച്ചുകൊടുത്തിട്ടുണ്ട് എന്നായിരുന്നു ഗുര്‍മെഹര്‍ മറുപടിയായി ട്വീറ്റ് ചെയ്തത്. കായിക, രാഷ്ട്രീയ രംഗത്തെയും നിരവധി പേര് ഇരുപക്ഷത്തിനു വേണ്ടിയും വാദപ്രതിവാദങ്ങള്‍ സമുഹമാധ്യമങ്ങളില്‍ നടത്തുന്നുണ്ട്. ഒളിമ്പിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത് മെഹറിനെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. ഗുര്‍മെഹറിനു അവരുടെ മനസിലുള്ള കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നുമായിരുന്നു കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

