പൂ​ന​യി​ലെ പി​ച്ച് നി​ല​വാ​രം കു​റ​ഞ്ഞ​തെ​ന്ന് ഐ​സി​സി റി​പ്പോ​ർ​ട്ട്

poonaമും​ബൈ: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ന​ട​ന്ന പൂ​ന​യി​ലെ പി​ച്ചി​നെ​തി​രേ ഐ​സി​സി രം​ഗ​ത്ത്. പി​ച്ച് നി​ല​വാ​രം കു​റ​ഞ്ഞ​താ​യി​രു​ന്നെ​ന്ന് ഐ​സി​സി മാ​ച്ച് റ​ഫ​റി ക്രി​സ് ബ്രോ​ഡ് റി​പ്പോ​ർ​ട്ട് ന​ൽ​കി. ഇ​തു സം​ബ​ന്ധി​ച്ചു മ​റു​പ​ടി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഐ​സി​സി ബി​സി​സി​ഐ​ക്കു ക​ത്തു​ന​ൽ​കി.

14 ദി​വ​സ​ത്തെ കാ​ലാ​വ​ധി​യാ​ണ് മ​റു​പ​ടി ന​ൽ​കാ​ൻ ബി​സി​സി​ഐ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ബി​സി​സി​ഐ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ഐ​സി​സി​യു​ടെ അ​ടു​ത്ത ന​ട​പ​ടി​ക​ൾ.പ​ര​ന്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​നാ​യി ഒ​രു​ക്കി​യ വേ​ദി​ക്കെ​തി​രേ മ​ത്സ​ര​ത്തി​നു മു​ന്പു​ത​ന്നെ ഓ​സീ​സ് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ടെ​സ്റ്റി​ൽ ഇ​ന്ത്യ ഓ​സീ​സി​നോ​ട് 333 റ​ണ്‍​സി​ന് തോ​റ്റു.

ര​ണ്ടു ദി​വ​സ​വും ര​ണ്ടു സെ​ഷ​നും ബാ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു ഓ​സീ​സ് ജ​യം. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 105ൽ ​ഓ​ൾ​ഔട്ടായ ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ര​ണ്ടു റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത് 107ൽ ​എ​ല്ലാ​വ​രും പു​റ​ത്താ​യി തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. ഇ​തി​നു​പി​ന്നാ​ലെ, പി​ച്ചി​നെ​തി​രേ വി​മ​ർ​ശ​ന​മു​യ​ർ​ത്തി പ്ര​മു​ഖ താ​ര​ങ്ങ​ളും മു​ൻ ക​ളി​ക്കാ​രും രം​ഗ​ത്തെ​ത്തി.

പൂ​ന​യി​ൽ ജ​യി​ച്ച ഓ​സീ​സ് പ​ര​ന്പ​ര​യി​ൽ 1-0ന് ​മു​ന്നി​ലാ​ണ്. ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ മാ​ർ​ച്ച് നാ​ലി​നാ​ണ് ര​ണ്ടാം ടെ​സ്റ്റ്.

Related posts