കാ​ളി​ദാ​സ​ന്‍റെ അ​ഭി​ജ​ഞാ​ന ശാ​കു​ന്ത​ളം സിനിമയാകുമ്പോൾ ശകുന്തളയായി സാമന്ത;ദു​ഷ്യ​ന്ത​നാ​കു​ന്ന​ത് മ​ല​യാ​ളി താ​രം


ബ​ഹു​ഭാ​ക്ഷാ ചി​ത്ര​മാ​യ ശാ​കു​ന്ത​ളം ഏ​പ്രി​ല്‍ 14ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. കാ​ളി​ദാ​സ​ന്‍റെ അ​ഭി​ജ​ഞാ​ന ശാ​കു​ന്ത​ളം ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​നി​മ​യി​ല്‍ ശ​കു​ന്ത​ള​യാ​യി എ​ത്തു​ന്ന​ത് സാ​മ​ന്ത​യാ​ണ്. ദു​ഷ്യ​ന്ത​നാ​കു​ന്ന​ത് മ​ല​യാ​ളി താ​രം ദേ​വ് മോ​ഹ​നും.

ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ ഒ​രു ബി​ഹൈ​ന്‍​ഡ് ദ ​സീ​ന്‍ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. സാ​മ​ന്ത ശ​കു​ന്ത​ള​യാ​യി ഒ​രു​ങ്ങു​ന്ന​തി​ന്‍റെ വീ​ഡി​യോ ആ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

Shankuntalam Trailer: Samantha Ruth Prabhu is breathtaking in Gunasekhar's  grand film starring Dev Mohan | Regional-cinema News – India TV

വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നു. ഗു​ണ​ശേ​ഖ​റാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ്ത്രീ​പ​ക്ഷ സി​നി​മ​ക​ളി​ല്‍ വ​ച്ച്‌ വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​യ​ത്.

അ​ദി​തി ബാ​ല​ന്‍ അ​ന​സൂ​യയാ​യും മോ​ഹ​ന്‍ ബാ​ബു ദു​ര്‍​വാ​സാ​വ് മ​ഹ​ര്‍​ഷി​യാ​യും എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. കൂ​ടാ​തെ സ​ച്ചി​ന്‍ ഖേ​ദേ​ക്ക​ര്‍ ക​ബീ​ര്‍ ബേ​ദി, മ​ധു​ബാ​ല, ഗൗ​ത​മി, അ​ന​ന്യ നാ​ഗ​ല്ല, ജി​ഷു സെ​ന്‍​ഗു​പ്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു മി​ക​ച്ച താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്.

Shakuntalam: Samantha Says Didn't Have Confidence, Thanks Neeta Lulla for  Making Her Look Ethereal

ഐ​ക്ക​ണ്‍ സ്റ്റാ​ര്‍ അ​ല്ലു അ​ര്‍​ജു​ന്‍റെ മ​ക​ള്‍ അ​ല്ലു അ​ര്‍​ഹ​യും ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു എ​ന്ന​താ​ണ് താ​ര​നി​ര​യി​ലെ മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം.

മ​ണി ശ​ര്‍​മ​യാ​ണ് സം​ഗീ​ത സം​വി​ധാ​നം. ശേ​ഖ​ര്‍ വി ​ജോ​സ​ഫ് ഛായാ​ഗ്ര​ഹ​ണ​വും പ്ര​വീ​ണ്‍ പു​ഡി എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ക്കു​ന്നു.

ദി​ല്‍ രാ​ജു അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ഗു​ണാ ടീം​വ​ര്‍​ക്‌​സി​ന്‍റെ ബാ​ന​റി​ല്‍ നീ​ലി​മ ഗു​ണ​യാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. തെ​ലു​ങ്കി​ന് പു​റ​മേ മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ ചി​ത്രം മൊ​ഴി​മാ​റി​യെ​ത്തും.

Related posts

Leave a Comment