എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ പാ​പ്പാ​നെ  ആ​ന കു​ത്തി​ക്കൊ​ന്നു;  ആനപ്പുറത്തിരുന്നവരെ മണിക്കൂറുകൾക്ക് ശേഷം ഉടമസ്ഥരെത്തി  സുരക്ഷിതരായി താഴെയിറക്കി

പാ​റ​ശാ​ല: ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന​പ്പു​റ​ത്തെ​ഴു​ന്ന​ള്ളി​പ്പി​നി​ടെ പാ​പ്പാ​നെ ആ​ന കു​ത്തി​ക്കൊ​ന്നു. വെ​ള്ള​റ​ട​യ്ക്കു സ​മീ​പം വെ​ള്ള​ച്ചി​പ്പാ​റ ഭ​ദ്ര​കാ​ളി​ക്കു​ന്ന് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ എ​ഴു​ന്ന​ള്ള​ത്തി​നി​ടെ ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തൃ​ശൂ​ർ ചി​റ​മ​ണ​ക്കാ​ട് കൈ​ത​ക്ക​ൽ​കോ​ന്പി​ൽ ക​ബീ​റി​ന്‍റെ മ​ക​ൻ ഷ​ഹീ​ർ (25) ആ​ണ് മ​രി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ൽ നി​ന്നും മൂ​ന്ന് ആ​ന​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ എ​ഴു​ന്ന​ള്ള​ത്ത് പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ൽ​കി​യ പൂ​ജ​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം മ​ട​ങ്ങി രാ​ത്രി പ​ത്തോ​ടെ വെ​ള്ള​ച്ചി​പ്പാ​റ ജം​ഗ്ഷ​നി​ലെ​ത്തു​ക​യും സ​മീ​പ​ത്തെ ഇ​ട​റോ​ഡി​ലൂ​ടെ പൂ​ജ സ്വീ​ക​രി​ക്കു​വാ​നാ​യി പോ​വു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ടെ പെ​ട്ടെ​ന്ന് ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്ന​ത്. ആ​ന ആ​ക്ര​മ​ണം ന​ട​ത്തു​ന്പോ​ൾ തി​ട​ന്പേ​റ്റി ര​ണ്ടു​പേ​ർ ആ​ന​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്നു. പാ​പ്പാ​നെ കൊ​ന്ന​ശേ​ഷം ആ​ന പ്ര​കോ​പ​ന​മൊ​ന്നും കൂ​ടാ​തെ ഇ​ട​വ​ഴി​യി​ൽ നി​ന്നും പ്ര​ധാ​ന റോ​ഡി​ൽ ക​ട​ന്ന് നി​ന്നു. തു​ട​ർ​ന്ന് ആ​ന​യു​ടെ ഉ​ട​മ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ആ​ന​യെ അ​നു​സ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ന​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ​യും സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി. ഷ​ജീ​റി​ന്‍റെ മൃ​ത​ദേ​ഹം നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Related posts