കണ്ണ് നനയുന്ന, വേദനിപ്പിക്കുന്ന കാഴ്ചകൾ കേരളത്തിലും;  ശ്മ​ശാ​ന​ങ്ങ​ൾ നി​റ​യു​ന്നു, ശാ​ന്തി ക​വാ​ട​ത്തി​ൽ ബു​ക്കിം​ഗ് ചെ​യ്യേ​ണ്ട അ​വ​സ്ഥ

 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ര​ണ​സം​ഖ്യ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ്മ​ശാ​ന​ങ്ങ​ളി​ൽ സം​സ്കാ​ര​ത്തി​നും പ്രതിസന്ധി. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ശാ​ന്തി ​ക​വാ​ട​ത്തി​ൽ സം​സ്കാ​രം ന​ട​ത്താ​ൻ ബു​ക്കിം​ഗ് ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ശാ​ന്തി​ക​വാ​ട​ത്തി​ൽ എ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​കു​ന്ന​താ​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കു​ന്ന വി​വ​രം. ഇ​ല​ക്ട്രി​ക്, ഗ്യാ​സ് ശ്മ​ശാ​ന​ങ്ങ​ളി​ലാ​യി പ​ര​മാ​വ​ധി 27 പേ​രെ വ​രെ ഒ​രു ദി​വ​സം ശാ​ന്തി​ ക​വാ​ട​ത്തി​ല്‍ ദ​ഹി​പ്പി​ക്കാ​റു​ള്ള​ത്.

നി​ല​വി​ൽ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം മാ​ത്ര​മാ​ണ് ദ​ഹി​പ്പി​ക്കു​ന്ന​ത്. എ​ന്നി​ട്ടും സൗ​ക​ര്യ​ങ്ങ​ൾ തി​ക​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​ർ ശ്‌​മ​ശാ​ന​ത്തി​ൽ സം​സ്കാ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ട്.

മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത് മാ​റ്റി​വ​യ്ക്കാ​ൻ നോ​ക്കി​യാ​ൽ സം​സ്ഥാ​ന​ത്ത് മോ​ർ​ച്ച​റി ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പ​ല​യി‌​ട​ത്തും മോ​ർ​ച്ച​റി​ക​ൾ നി​റ​ഞ്ഞു. മ​ര​ണ നി​ര​ക്ക് ഉ​യ​ര്‍​ന്നാ​ൽ ​സം​സ്കാ​രം എ​ങ്ങ​നെ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ.

Related posts

Leave a Comment