കോഴിക്കോട്: വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വടകര തോടന്നൂരിലെ വിജയാലയത്തിൽ ഉഷ (53) ആണ് മരിച്ചത്.
മരം വീണ് വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം. ഇന്നു രാവിലെ ആറരയോടെയാണ് സംഭവം. ഉഷയുടെ വീടിന്റെ തൊട്ടു മുന്നിലെ പറമ്പിൽ ഉണ്ടായിരുന്ന മരം ഒടിഞ്ഞു വീണാണ് വൈദ്യുതി ലൈൻ കമ്പി പൊട്ടി വീണത്. ഇത് ആരും ശ്രദ്ധിച്ചിരുന്നില്ല ഈ ഭാഗത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല.
രാവിലെ മുറ്റമടിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ഉഷയെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭർത്താവ്: വിജയൻ. മക്കൾ: ജിഷ, അജന്യ. മരുമക്കൾ: മണികണ്ഠൻ, അമൽ.