മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന ക്രൂരത, മൂന്നു ദിവസം പ്രായമായ കുട്ടിയുടെ കാല്‍ പിരിച്ചൊടിക്കുന്ന ആശുപത്രി അറ്റന്‍ഡറുടെ ദൃശ്യങ്ങള്‍ പുറത്ത്

CHILDരാജ്യം ഞെട്ടലോടെയാണ് ആ ദൃശ്യങ്ങള്‍ കണ്ടത്. കേവലം മൂന്നുദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാലുകള്‍ ആശുപത്രി അറ്റന്‍ഡര്‍ പിരിച്ചൊടിക്കുന്ന ദൃശ്യങ്ങള്‍ ടൈംസ് നൗ ചാനലാണ് പുറത്തുവിട്ടത്. ഉത്തരഖണ്ഡിലെ റൂര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഒബ്‌സര്‍വേഷന്‍ മുറിയില്‍ കയറിയ അറ്റന്‍ഡര്‍ ഡൈപര്‍ മാറ്റാന്‍ അതിശക്തമായി പിടിച്ചുവലിച്ചതിനെ തുടര്‍ന്നാണ് കാലൊടിഞ്ഞത്. വേദനയില്‍ കുഞ്ഞ് അലറികരയുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ തന്റെ ജോലി തുടരുന്ന അറ്റന്‍ഡറാണ് ദൃശ്യങ്ങളില്‍.

ജനുവരി അഞ്ചിനാണ് കുട്ടി ജനിച്ചത്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളാല്‍ ജനുവരി 28ന് റൂര്‍ക്കിയിലെ ചൈല്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ആശുപത്രിയിലെ ഒബ്‌സര്‍വേഷന്‍ മുറിയിലാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. തൊട്ടടുത്തുള്ള വിശ്രമമുറിയില്‍ ആശുപത്രി അറ്റന്‍ഡര്‍ ഇരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടിയുടെ കാലൊടിഞ്ഞ കാര്യം മാതാപിതാക്കള്‍ക്ക് മനസിലായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Related posts