കു​ട്ടി​ക​ള്‍​ക്കാ​യി സാ​നി​യ ടെ​ന്നീ​സ് അ​ക്കാ​ഡ​മി ആ​രം​ഭി​ച്ചു

saniya-s ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് താ​രം സാ​നി​യ മി​ര്‍​സ കു​ട്ടി​ക​ള്‍​ക്കാ​യി ടെ​ന്നീ​സ് അ​ക്കാ​ഡ​മി ആ​രം​ഭി​ച്ചു. എ​സ്എം​ടി​എ ഗ്രാ​സ് റൂ​ട്ട് ലെ​വ​ല്‍ അ​ക്കാ​ഡ​മി​യാ​ണു പു​തി​യ​താ​യി ആ​രം​ഭി​ച്ച​ത്. മൂ​ന്നു മു​ത​ല്‍ എ​ട്ട് വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് അ​ക്കാ​ഡ​മി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2013ല്‍ ​യു​വ​താ​ര​ങ്ങ​ള്‍​ക്കു മി​ക​ച്ച പ​രി​ശീ​ല​നം ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സാ​നി​യ മി​ര്‍​സ ടെ​ന്നീ​സ് അ​ക്കാ​ഡ​മി (എ​സ്എം​ടി​എ) ആ​രം​ഭി​ച്ചി​രു​ന്നു.

ഒ​രു ടെ​ന്നീ​സ് താ​ര​മെ​ന്ന നി​ല​യി​ല്‍ പ​രി​ശീ​ല​ന​ത്തി​നു താ​ന്‍ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നും കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ള്‍ മി​ക​ച്ച പ​രി​ശീ​ല​ന​ത്തി​നു എ​ന്തു ചെ​യ്യ​ണ​മെ​ന്നു ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും സാ​നി​യ പ​റ​ഞ്ഞു. അ​ക്കാ​ഡ​മി​യി​ലൂ​ടെ മി​ക​ച്ച പ​രി​ശീ​ല​നം ന​ല്‍​കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും ഇ​തി​നാ​യി എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

എ​സ്എം​ടി​എ ഗ്രാ​സ് റൂ​ട്ട് ലെ​വ​ല്‍ അ​ക്കാ​ഡ​മി​യു​ടെ ആ​ശ​യം ത​ന്‍​റെ അ​മ്മ​യു​ടെ​താ​ണെ​ന്നും താ​ന്‍ അ​തി​നെ പി​ന്തു​ണ​ച്ച​തെ​യു​ള്ളു​വെ​ന്നും സാ​നി​യ പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍​ക്കു ത​ന്‍​റെ അ​നു​ഭ​വ സ​മ്പ​ത്ത് പ​ക​ര്‍​ന്നു ന​ല്‍​കു​ക​യാ​യി​രി​ക്കും പ്ര​ധാ​ന ല​ക്ഷ്യം. അ​ടു​ത്ത സാ​നി​യ മി​ർ​സ, മ​ഹേ​ഷ് ഭൂ​പ​തി, ലി​യാ​ൻ​ഡ​ർ പെ​യ്സ് എ​ന്നി​വ​ര്‍​ക്കാ​ണു നാം ​കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​തി​നാ​യു​ള്ള ചെ​റി​യൊ​രു സം​ഭാ​വ​ന​യാ​ണി​തെ​ന്നും സാ​നി​യ പ​റ​ഞ്ഞു.

സോ​ഫ്റ്റ് ബോ​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി പ​ല നി​റ​ത്തി​ലു​ള്ള ബോ​ളു​ക​ളും ഉ​പ​യോ​ഗി​ക്കും. കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി കു​റ​ച്ചു സ​മ​യം മാ​റ്റി​വ​യ്ക്കു​മെ​ന്നും സാ​നി​യ പ​റ​ഞ്ഞു.

Related posts