‘ഷട്ടർ’ നൗഷാദിനു പൂട്ടുവീണു! കടകളുടെ ഷട്ടർ അതിവേഗം പൊളിച്ച് മോഷണം നടത്തും; ഒടുവിൽ പ്രതിക്ക് പൂട്ടു വീണത് ആ ഒറ്റകാരണം മൂലം…

കാ​യം​കു​ളം : വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഷ​ട്ട​ർ പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​വ​ന്ന പ്ര​തി​യെ തൃ​ശൂ​ർ സി​റ്റി ഷാ​ഡോ പോ​ലീ​സും കു​ന്നം​കു​ളം പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി .

കാ​യം​കു​ളം കീ​രി​ക്കാ​ട് മാ​ട​വ​ന കി​ഴ​ക്കേ​തി​ൽ ആ​ടുകി​ളി നൗ​ഷാ​ദ് (44 ) ആ​ണ് തൃ​ശൂ​ർ പൊ​ലീ​സി​ൻ​റ്റെ പി​ടി​യി​ലാ​യ​ത്.​ മു​ന്പ് മാ​വേ​ലി​ക്ക​ര പോ​ലീ​സും ഇ​യാ​ളെ മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​കൂ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ കു​ന്നം​കു​ളം കേ​ച്ചേ​രി​യി​ലു​ള്ള എ​സ് ഡി ​ഹോം അ​പ്ലൈ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഷ​ട്ട​ർ പൊ​ളി​ച്ചും ഗ്ലാ​സ് ത​ക​ർ​ത്തും മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത് .

‘ആടുകിളി’ കുടുങ്ങിയത് ഇങ്ങനെ…
ഗ്ലാ​സ് ത​ക​ർ​ക്കു​ന്പോ​ൾ ഇ​യാ​ളുടെ കൈ​ക്ക് സാ​ര​മാ​യ​ പ​രി​ക്കേ​റ്റി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. സി​സിടിവി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. കൈ​ക്ക് മു​റി​വുപ​റ്റി ചി​കി​ത്സ​തേ​ടി​യവ​രെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണമാണ് ആ​ടുകി​ളി നൗ​ഷാ​ദി​ലേ​ക്ക് എ​ത്തി​യ​ത്.​

ഇ​യാ​ളെ ഷ​ട്ട​ർ നൗ​ഷാ​ദെ​ന്നും അ​റി​യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കു​ന്നം​കു​ള​ം സ്വ​പ്ന ജ്വ​ല്ല​റി, ക​ല്ലുംപു​റത്തെ മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ, മ​ല​പ്പു​റ​ത്തെ ച​ങ്ങ​രം​കു​ളം പാ​വി​ട്ട പു​റ​ത്തെ മൂ​ന്ന് വ്യാ​പ​ാര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നിവി​ട​ങ്ങ​ളി​ലെ മോ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ​ക്കു പ​ങ്കു​ണ്ടെ​ന്ന് ചോ​ദ്യംചെ​യ്യ​ലി​ൽ തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മോ​ഷ​ണ​ക്കേ​സി​ൽ ​അ​ടു​ത്തകാലത്താ​ണ് ഇ​യാ​ൾ ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. നി​മി​ഷനേ​ര​ത്തി​നകം ഷ​ട്ട​ർ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റാ​ൻ ക​ഴി​വു​ള്ള​തി​നാ​ലാണ് ഷ​ട്ട​ർ നൗ​ഷാ​ദ് എ​ന്ന പേ​ര്. ഇ​യാ​ൾ കാ​യം​കു​ള​ത്തു​ള്ള വീ​ട്ടി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​രത്തിൽന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment