സാ​ഹ​സി​ക പാ​മ്പ്പി​ടി​ത്തം; റോ​ഷ്‌​നി​ക്ക് പ്രേം​ന​സീ​ര്‍ പു​ര​സ്‌​കാരം

തി​രു​വ​ന​ന്ത​പു​രം: ഏ​റെ അ​പ​ക​ട​കാ​രി​യാ​യ രാ​ജ​വെ​മ്പാ​ല ഉ​ള്‍​പ്പെ​ടെ 750 ലേ​റെ പാ​മ്പു​ക​ളെ അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് വി​ട്ട ആ​ദ്യ വ​നി​ത ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്. റോ​ഷ്‌​നി​ക്ക് പ്രേം​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി പ്രേം​ന​സീ​ര്‍ ജ​ന​സേ​വ പു​ര​സ്‌​ക്കാ​രം ന​ല്‍​കി ആ​ദ​രി​ക്കു​ന്നു.

ജൂ​ലൈ 20 ന് ​സ്റ്റാ​ച്ച്യൂ താ​യ് നാ​ട് ഹാ​ളി​ല്‍ ച​ല​ച്ചി​ത്ര പി​ണ​ണി ഗാ​യ​ക​ന്‍ ജി. ​വേ​ണു​ഗോ​പാ​ല്‍ പു​ര​സ്‌​ക്കാ​രം സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് സ​മി​തി സെ​ക്ര​ട്ട​റി തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ അ​റി​യി​ച്ചു.

ബി. ​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍ (സം​ഗീ​ത പ്ര​തി​ഭ), രാ​ധി​ക നാ​യ​ര്‍ (സം​ഗീ​ത​ശ്രേ​ഷ്ഠ), ജി.​സു​ന്ദ​രേ​ശ​ന്‍ (ക​ലാ​പ്ര​തി​ഭ), എം.​കെ. സൈ​നു​ല്‍ ആ​ബ്ദീ​ന്‍ (പ്ര​വാ​സി മി​ത്ര), നാ​സ​ര്‍ കി​ഴ​ക്ക​തി​ല്‍ (ക​ര്‍​മ ശ്രേ​യ​സ്), എം.​എ​ച്ച്. സു​ലൈ​മാ​ന്‍ (സാം​സ്‌​ക്കാ​രി​ക ന​വോ​ഥാ​നം), ഐ​ശ്വ​ര്യ ആ​ര്‍.​നാ​യ​ര്‍ (യു​വ​ക​ലാ​പ്ര​തി​ഭ) എ​ന്നി​വ​ർ​ക്കും പു​ര​സ്‌​ക്കാ​ര​ങ്ങ​ൾ സ​മ​ര്‍​പ്പി​ക്കും.

ച​ല​ച്ചി​ത്ര താ​രം മാ​യാ വി​ശ്വ​നാ​ഥ് , ജി. ​വേ​ണു​ഗോ​പാ​ല്‍ ട്ര​സ്റ്റ് അ​ഡ്മി​ന്‍ ഗി​രീ​ഷ് ഗോ​പി​നാ​ഥ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. പ്രേം​സിം​ഗേ​ഴ്‌​സി​ന്‍റെ ഗാ​ന​സ​ന്ധ്യ​യും ഉ​ണ്ടാ​കും.

 

Related posts

Leave a Comment