കൊച്ചി: സംസ്ഥാനത്ത് ഏറ്റവുമധികം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സാമൂഹ്യനീതി വകുപ്പില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എത്തിയത് 15ാമത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍( ഐഎഎസ് ഉദ്യോഗസ്ഥന്). അവശത അനുഭവിക്കുന്ന സ്ത്രീകള്‍, ശേഷികളില്‍ അസമാനതകള്‍ ഉള്ളവര്‍, മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, കുട്ടികള്‍, അഗതികള്‍, അനാഥര്‍, അവഗണന അനുഭവിക്കുന്ന കുട്ടികള്‍, സാമൂഹികമായി വേര്തിരിക്കപ്പെട്ടവര് തുടങ്ങിയവര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും സേവനങ്ങളുമാണ് വകുപ്പിനുകീഴില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്.
സാമൂഹ്യ നീതി ഡയറക്ടറേറ്റാണ് വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍മാരായി നിയമിക്കുന്നത്. ഇത്തരത്തില്‍ 2014 ജനുവരി മുതല്‍ 2025 ജനുവരി വരെ 15 സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍മാരാണ് മാറിമാറിയെത്തിയത്.
സംസ്ഥാനത്ത് നിലവില്‍ 1,500 ഓളം അനാഥാലയങ്ങളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും അവയെക്കുറിച്ച് പഠിച്ച് പദ്ധതികള്‍ നടപ്പാക്കാനും സ്ഥാപനങ്ങളുടെ വിപൂലീകരണത്തെക്കുറിച്ച് അന്തേവാസികളുടെ പുരോഗതിയെക്കുറിച്ച് പഠിക്കാനും ഡയറക്ടര്‍മാക്ക് സമയം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതുമൂലം ഇവിടത്തെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നുവെന്ന് ഗുണഭോക്താക്കള്‍ പറയുന്നത്.
വകുപ്പ് തലവന്‍ ഇല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള ഗ്രാന്‍ഡുകളും പുതിയ പ്രോജക്ടുകള്‍ നടപ്പാക്കാനും കഴിയുന്നില്ലെന്നും പരാതിയുണ്ട്. ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വ്യക്തികളുടെ പുനരധിവാസത്തിനും ഉപജീവനത്തിനും വേണ്ടിയുള്ള കേന്ദ്ര പദ്ധതിയായ സ്മൈല്‍ പദ്ധതിക്കുള്ള ഫണ്ടും യഥാക്രമം വിനിയോഗിക്കുന്നില്ലെന്നും ഗുണഭോക്തക്കള്‍ ആരോപിച്ചു.
- സീമ മോഹന്‍ലാല്‍
 
ഇതുവരെയുള്ള സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍മാര്‍ 
(ഉദ്യോഗസ്ഥന്റെ പേര് കാലയളവ്)
1 . വി.എന്‍ ജിതേന്ദ്രന്              03.05.2013 – 31.03.2016
2. യു.വി ജോസ്                          13.04.2016 – 03.06.2016
3. ബി.എസ് തിരുമേനി           03.06.2016 – 18.08.2016 
4. പി. ബാലകിരണ്‍                22.08.2016 – 04.11.2016 
5. ടി. വി. അനുപമ                04.11.2016 – 28.05.2017 
6. വീണ എന്‍. മാധവന്   30.08.2017 – 04.10.2017 
7. പി ബി നൂഹ്                    12.10.2017 – 02.06.2018 
8. ജാഫര്‍ മാലിക്              18.06.2018 – 15.06.2019
9. വി.ആര്. പ്രേംകുമാര്‍    05.07.2019 – 13.08.2019
10. ഷീബ ജോര്‍ജ്             13.08.2019 – 12.07.2021
11. എം.അഞ്ജന            19.07.2021 – 04.05.2023
12. ചേതന്‍ കുമാര്‍ മീണ        04.05.2023 – 16.10.2023
13. എച്ച്.ദിനേശന്              27.10.2023 – 05.10.2024 
14. ജി. പ്രിയങ്ക                      15. 10. 2024 – 01.02.2025
15. ഡോ.അരുണ്‍ എസ്. നായര്‍ 01.02.2025 – തുടരുന്നു

