പ്രത്യേകതയുള്ള ശബ്ദമാണെന്നു മിക്കവരും പറയുമ്പോഴും ഈ ശബ്ദത്തിലൂടെ എന്നെ തിരിച്ചറിയുമ്പോഴും വലിയ സന്തോഷമാണ്. പോസിറ്റീവ് എനര്‍ജിയുടെ രഹസ്യം എനിക്കു ചുറ്റും ഒട്ടും നെഗറ്റിവിറ്റി ഇല്ല എന്നതാണ്.
അതായതു നെഗറ്റീവ് കാര്യങ്ങളെ അടുപ്പിക്കാറില്ല. വിഷമവും പ്രയാസങ്ങളും ഉണ്ടായാലും അതില്‍ നിന്നു മനസിനെ മനഃപൂര്‍വം വഴിതിരിച്ചു വിടും. പുസ്തകം, പാട്ട് എല്ലാം എനിക്ക് സന്തോഷമരുന്നാണ്. പിന്നെ, ഒരുപാടു സിനിമകള്‍ കാണും പ്രത്യേകിച്ചും ചിരിപ്പടങ്ങള്‍.
ഇപ്പോഴും ഡോ.ഗായത്രി സുബ്രഹ്മണ്യനു കീഴില്‍ നൃത്തപഠനവും തുടരുന്നുണ്ട്. ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമട്ടോഗ്രഫറാണ്. എനിക്കു മുന്‍പേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനില്‍ വച്ചുള്ള പരിചയമാണു പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. 27 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്, ഞങ്ങള്‍ക്കു മക്കളില്ല.
അച്ഛന് സുധാകറും അമ്മ വസുന്ധരാ ദേവിയും കലാജീവിതത്തിന് എല്ലാ പിന്തുണയും തന്നു. അച്ഛനാണു ലൊക്കേഷനില്‍ കൂട്ടുവന്നിരുന്നത്. അനിയന് ദീപുവിനു ബിസിനസാണ്. -സോന നായര്‍