ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ലി​ല്‍: ഇം​ഗ്ല​ണ്ടി​നെ ത​ക​ര്‍​ത്ത​ത് 125 റ​ണ്‍​സി​ന്

ഗു​വാ​ഹ​ത്തി: ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ. സെ​​മി ഫൈ​​ന​​ലി​​ൽ ക്യാ​​പ്റ്റ​​ൻ ലോ​​റ വോ​​ൾ​​വാ​​ർ​​ഡ് (143 പ​​ന്തി​​ൽ 169) അ​​വി​​ശ്വ​​സ​​നീ​​യ സെ​​ഞ്ചു​​റി മി​​ക​​വി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ 125 റ​​ണ്‍​സി​​ന്‍റെ കൂ​​റ്റ​​ൻ തോ​​ൽ​​വി​​യി​​ലേ​​ക്ക് ത​​ള്ളി​​വി​​ട്ടാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഫൈ​​ന​​ലി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. ഇ​​ന്ന് ന​​ട​​ക്കു​​ന്ന ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ മ​​ത്സ​​ര​​ത്തി​​ലെ വി​​ജ​​യി​​ക​​ളെ അ​​വ​​ർ ഫൈ​​ന​​ലി​​ൽ നേ​​രി​​ടും. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 320 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​മാ​​ണ് മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക: 319/7. ഇംഗ്ലണ്ട്: 42.3 ഓവറില്‍ 194.

ദക്ഷിണാഫ്രിക്കയ്ക്കായി ലോ​​റ വോ​​ൾ​​വാ​​ർ​​ഡി​​നെ കൂ​​ടാ​​തെ ട​​സ്മി​​ൻ ബ്രി​​ട്സ് (45), മ​​രി​​സാ​​നെ കാ​​പ്പ് (42) എ​​ന്നി​​വ​​രും മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്തു. ഇം​​ഗ്ല​​ണ്ടി​​ന് വേ​​ണ്ടി സോ​​ഫി എ​​ക്ലെ​​സ്റ്റോ​​ണ്‍ നാ​​ല് വി​​ക്ക​​റ്റ് നേ​​ടി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ ഇം​​ഗ്ല​​ണ്ടി​​ന് 42.3 ഓ​​വ​​റി​​ൽ 194 റ​​ണ്‍​സെ​​ടു​​ക്കാ​​നാ​​ണ് സാ​​ധി​​ച്ച​​ത്. അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ടി​​യ മ​​രി​​സാ​​നെ കാ​​പ്പാ​​ണ് ഇം​​ഗ്ല​​ണ്ടി​​നെ ത​​ക​​ർ​​ത്ത​​ത്. ന​​ദീന്‍ ഡി ​​ക്ലാ​​ർ​​ക്ക് ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

ക്യാ​​പ്റ്റ​​ൻ ന​​താ​​ലി സ്കി​​വ​​ർ ബ്ര​​ന്‍റ് (64) ആ​​ലി​​സ് ക്യാ​​പ്സി (50) എ​​ന്നി​​വ​​ർ​​ക്ക് മാ​​ത്ര​​മാ​​ണ് അ​​ൽ​​പ​​മെ​​ങ്കി​​ലും ചെ​​റു​​ത്തു​​നി​​ൽ​​ക്കാ​​ൻ സാ​​ധി​​ച്ച​​ത്. ആ​​ദ്യ ഏ​​ഴ് പ​​ന്തു​​ക​​ൾ​​ക്കി​​ടെ ത​​ന്നെ ഇം​​ഗ്ല​​ണ്ടി​​ന് മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. ആ​​ദ്യ മൂ​​ന്നു ബാ​​റ്റ​​ർ​​മാ​​രും പൂ​​ജ്യ​​ത്തി​​ന് പു​​റ​​ത്താ​​യി. ര​​ണ്ടാം പ​​ന്തി​​ൽ എ​​മി ജോ​​ണ്‍​സി​​നെ (0) ബൗ​​ൾ​​ഡാ​​ക്കി. ആ​​ദ്യ ഓ​​വ​​റി​​ലെ അ​​ഞ്ചാം പ​​ന്തി​​ൽ ഹീ​​ത​​ർ നൈ​​റ്റും (0) ബൗ​​ൾ​​ഡാ​​യി. ര​​ണ്ടാം ഓ​​വ​​ർ എ​​റി​​യാ​​നെ​​ത്തി​​യ അ​​യ​​ബോ​​ൻ​​ഗ ഖാ​​ക, താ​​മി ബ്യൂ​​മോ​​ണ്ടി​​നെ (0) കൂ​​ടി മ​​ട​​ക്കി​​യ​​യ​​ച്ചു. ഇ​​തോ​​ടെ സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ ഒ​​രു റ​​ണ്‍ മാ​​ത്ര​​മു​​ള്ള​​പ്പോ​​ൾ മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ൾ ഇം​​ഗ്ല​​ണ്ടി​​ന് ന​​ഷ്ട​​മാ​​യി. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇം​​ഗ്ല​​ണ്ടി​​നോ​​ട് തോ​​റ്റാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക തു​​ട​​ങ്ങി​​യ​​ത്. അ​​ന്ന് ആദ്യം ബാറ്റ് ചെയ്ത ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 69ന് ​​എ​​ല്ലാ​​വ​​രും പു​​റ​​ത്താ​​യിരുന്നു.

Related posts

Leave a Comment