മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് വിജയ വഴിയില്‍ തിരിച്ചെത്തി. തുടര്‍ച്ചയായ മൂന്നു സമനിലയ്ക്കുശേഷമാണ് റയല്‍ ജയം സ്വന്തമാക്കിയത്.
കിലിയന്‍ എംബപ്പെ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് 3-0ന് അത്ലറ്റിക്കോ ബില്‍ബാവോയെ കീഴടക്കി. 7, 59 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകള്‍. ലീഗില്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റയല്‍ മാഡ്രിഡ് 36 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. 37 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാമത്

