സ്വര്‍ണത്തിനും പിടിവീണു! കള്ളപ്പണം സ്വര്‍ണമായി മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് നിയന്ത്രണം

goldന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്‌ട്രൈക്കിനും, നോട്ട് പിന്‍വലിക്കലിനും പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ അടുത്ത അപ്രതീക്ഷിത തീരുമാനം. സ്വര്‍ണം കൈവശം വയ്ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹിതയായ യുവതിക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി 62.5 പവനാണ് (500 ഗ്രാം). അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണം (32.25 പവന്‍) കൈവശം സൂക്ഷിക്കാം. 100 ഗ്രാം സ്വര്‍ണമാണ് (12.5 പവന്‍) പുരുഷന്‍മാര്‍ക്ക് ഇനി കൈവശം വയ്ക്കാന്‍ കഴിയുന്നത്. അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശം സൂക്ഷിച്ചാല്‍ ആദായനികുതി വകുപ്പിന് റെയ്ഡിലൂടെ കണ്ടെത്താമെന്നും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.

നോട്ട് പിന്‍വലിച്ചതിന് പിന്നാലെ കള്ളപ്പണം സ്വര്‍ണമായി മാറ്റിയെന്നതടക്കമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനാലാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇന്നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പരമ്പരാഗതമായി കൈമാറിക്കിട്ടിയ സ്വര്‍ണത്തിനും നിയമപ്രകാരം നികുതി അടച്ച പണം കൊണ്ട് നിയമപരമായി വാങ്ങിയ സ്വര്‍ണ്ണത്തിനും നിയന്ത്രണമുണ്ടാവില്ല. ഇതല്ലാത്ത സ്വര്‍ണത്തിനും ആദായ നികുതി അടയ്‌ക്കേണ്ടി വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇപ്പറഞ്ഞ നിബന്ധനകള്‍ക്ക് വിരുദ്ധമായി സ്വര്‍ണം സൂക്ഷിച്ചാല്‍ ആദായ നികുതി വകുപ്പിന് റെയ്ഡ് നടത്തി അത് പിടിച്ചെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.

Related posts