തിരുവനന്തപുരം: കേരള എക്സ്പ്രസിലെ അതിക്രമത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ശ്രീക്കുട്ടി സര്‍ജിക്കല്‍ ഐസിയു വെന്റിലേറ്ററിലാണ്. ആന്തരിക രക്തസ്രാവം ഉള്‍പ്പെടെ ഇല്ലാതായ ശേഷം ശസ്ത്രക്രിയ നടത്താനുള്ള തീരുമാനത്തിലാണു ഡോക്ടര്‍മാര്‍. ശ്രീക്കുട്ടിയുടെ ചികിത്സയ്ക്ക് വിദഗ്ധരായ മെഡിക്കല്‍ ബോര്‍ഡിനെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്നു തള്ളി താഴേക്കു വീഴ്ത്തിയ പ്രതി സുരേഷ് കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നു വര്‍ക്കലയ്ക്കു സമീപം വച്ച് ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്നു പ്രതി തള്ളിയിട്ടത്.

