കൊച്ചി: കര്‍ഷകനാണെന്നു പറഞ്ഞാല്‍ വിവാഹം പോലും നടക്കാത്ത അവസ്ഥയാണു കേരളത്തിലുള്ളതെന്നു നടന്‍ ശ്രീനിവാസന്‍. ചൈന പോലുള്ള രാജ്യങ്ങളില്‍ വലിയ സമ്പന്നന്മാരാണു കര്‍ഷകര്‍. ആഡംബര കാറുകളിലാണ് അവിടെ കര്‍ഷകര്‍ സഞ്ചരിക്കുന്നത്. ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ മൂലം കൃഷി സാമ്പത്തികമായി ലാഭം നല്കുന്ന തൊഴിലായി മാറിയതാണ് ഈ സ്ഥിതിവിശേഷത്തിനു കാരണമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതെ കൃഷി ലാഭകരമാക്കാനാവില്ല. കര്‍ഷകന്റെ രക്ഷകനായി സര്‍ക്കാര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഞാനും കര്‍ഷകനാ..! കേരളത്തില്‍ കര്‍ഷകനെന്നു പറഞ്ഞാല്‍ വിവാഹം പോലും നടക്കാത്ത സ്ഥിതി; ചൈനയിലെ കര്‍ഷകര്‍ സമ്പന്നന്‍മാരെന്നു നടന്‍ ശ്രീനിവാസന്‍
