ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച മകന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കുടുംബം;  ശ്രീ​രാ​ജി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യെന്ന് പു​ന്ന​പ്ര പോ​ലീ​സ്; ജന്മദിനാഘോഷ ത്തിനിടെ  ഉണ്ടായ വാക്കേറ്റത്തിന് ശേഷം സംഭവിച്ചതെന്ത്?

അ​മ്പ​ല​പ്പു​ഴ: യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ. ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പു​ന്ന​പ്ര പു​തു​വ​ൽ ബൈ​ജു​വി​ന്‍റെ​യും സ​രി​ത​യു​ടെ​യും മ​ക​ൻ ശ്രീ​രാ​ജാ​ണ് (ന​ന്ദു-20) ഞാ​യ​റാ​ഴ്ച രാ​ത്രി 8.10ന് ​വ​ണ്ടാ​നം ശി​ശു​വി​ഹാ​റി​നു പ​ടി​ഞ്ഞാ​റ് റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം കു​റ്റി​ക്കാ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

വൈ​കി​ട്ട് ആറു മു​ത​ലാ​ണ് യു​വാ​വി​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.

അ​യ​ൽ​വീ​ട്ടി​ലെ ജ​ന്മ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം സു​ഹൃ​ത്തു​ക്ക​ളി​ലെ ചി​ല​രു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​യി​യി​രു​ന്നു.

ഇതേത്തു​ട​ർ​ന്ന് വൈ​കി​ട്ടോ​ടെ പൂ​മീ​ൻപൊ​ഴി​ക്കു സ​മീ​പ​ത്തു​വ​ച്ച് ഇ​രു​കൂ​ട്ട​ർ ത​മ്മി​ലുണ്ടാ​യ വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ഇ​തി​നു​ശേ​ഷ​മാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ട​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കാട്ടി പി​താ​വ് ബൈ​ജു പു​ന്ന​പ്ര പോ​ലീ​സി​നു പരാതി ന​ൽ​കി.

സം​ശ​യ​മു​ള്ള​വ​രു​ടെ പേ​രെ​ടു​ത്ത് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം ശ്രീ​രാ​ജി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പു​ന്ന​പ്ര പോ​ലീ​സ് പ​റ​യു​ന്ന​ത്. സ​ഹോ​ദ​ര​ങ്ങ​ൾ. ശ്രു​തി, ശ്രീ​ല​ക്ഷ്മി.

Related posts

Leave a Comment