ശ്രേ​​യ​​സു​​യ​​ര​​ട്ടെ…

കാ​​​​​ണ്‍​പു​​​​​ർ: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ഒ​​​​​ന്നാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ശ്രേ​​​​​യ​​​​​സു​​​​​യ​​​​​ര​​​​​ട്ടെ​​​​​യെ​​​​​ന്ന ആ​​​​​ശം​​​​​സ​​​​​യു​​​​​മാ​​​​​യി ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ഇ​​​​​ന്നു ര​​​​​ണ്ടാം​​​​​ദി​​​​​ന​​​​​ത്തി​​​​​നാ​​​​​യി മി​​​​​ഴി​​​​​തു​​​​​റ​​​​​ക്കു​​​​​ന്നു.

ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​രു​​ടെ അ​​​​​ര​​​​​ങ്ങേ​​​​​റ്റ അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​യും ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ, ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​ക​​​​​ളും അ​​​​​ഴ​​​​​കേ​​​​​കി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ഇ​​​​​ന്നിം​​​​​ഗ്സ് ഒ​​​​​ന്നാം ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​ത് നാ​​​​​ലു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 258 റ​​​​​ണ്‍​സ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ.

അ​​​​​ര​​​​​ങ്ങേ​​​​​റ്റ ടെ​​​​​സ്റ്റി​​​​​ൽ ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ സെ​​​​​ഞ്ചു​​​​​റി നേ​​​​​ട​​​​​ട്ടെ​​​​​യെ​​​​​ന്ന പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​ക്ക്. അ​​​​​ഞ്ചാം ന​​​​​ന്പ​​​​​ർ ബാ​​​​​റ്റ​​​​​റാ​​​​​യെ​​​​​ത്തി​​​​​യ ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ 136 പ​​​​​ന്തി​​​​​ൽ​​​​​നി​​​​​ന്ന് 75 റ​​​​​ണ്‍​സു​​​​​മാ​​​​​യി ക്രീ​​​​​സി​​​​​ലു​​​​​ണ്ട്.

100 പ​​​​​ന്തി​​​​​ൽ​​​​​നി​​​​​ന്ന് 50 റ​​​​​ണ്‍​സു​​​​​മാ​​​​​യി ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ​​​​​യാ​​​​​ണ്, ഒ​​​​​ന്നാം​​​​​ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ ശ്രേ​​​​​യ​​​​​സി​​​​​നൊ​​​​​പ്പ​​​​​മു​​​​​ള്ള​​​​​ത്. അ​​​​​ഞ്ചാം വി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​രു​​​​​വ​​​​​രും 113 റ​​​​​ണ്‍​സി​​​​​ന്‍റെ അ​​​​​ഭേ​​​​​ദ്യ​​​​​മാ​​​​​യ കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് സ്ഥാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

ടോ​​​​​സ് നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ അ​​​​​ജി​​​​​ങ്ക്യ ര​​​​​ഹാ​​​​​നെ ബാ​​​​​റ്റിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മാ​​​​​യ​​​​​ങ്ക് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ (13) വേ​​​​​ഗം പു​​​​​റ​​​​​ത്താ​​​​​യെ​​​​​ങ്കി​​​​​ലും മ​​​​​റ്റൊ​​​​​രു ഓ​​​​​പ്പ​​​​​ണ​​​​​റാ​​​​​യ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ (93 പ​​​​​ന്തി​​​​​ൽ 52) അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി. ചേ​​​​​തേ​​​​​ശ്വ​​​​​ർ പൂ​​​​​ജാ​​​​​ര (26), ര​​​​​ഹാ​​​​​നെ (35) എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് കാ​​​​​ര്യ​​​​​മാ​​​​​യ സം​​​​​ഭാ​​​​​വ​​​​​ന ന​​​​​ൽ​​​​​കാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല.

ഡി​​​​​പി മാ​​​​​റ്റാ​​​​​തെ കാ​​​​​ത്തി​​​​​രു​​​​​ന്ന ശ്രേയസിന്‍റെ പി​​​​​താ​​​​​വ്

മ​​​​​ക​​​​​ൻ ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് അ​​​​​ര​​​​​ങ്ങേ​​​​​റ്റം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യാ​​​​​ണ് പി​​​​​താ​​​​​വ് സ​​​​​ന്തോ​​​​​ഷ് അ​​​​​യ്യ​​​​​ർ ഇ​​​​​ക്കാ​​​​​ല​​​​​മ​​​​​ത്ര​​​​​യും കാ​​​​​ത്തി​​​​​രു​​​​​ന്ന​​​​​ത്. ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലും ട്വ​​​​​ന്‍റി-20​​​​​യി​​​​​ലും മ​​​​​ക​​​​​ൻ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യെ​​​​​ങ്കി​​​​​ലും ടെ​​​​​സ്റ്റി​​​​​ൽ ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത് കാ​​​​​ണാ​​​​​നാ​​​​​ണ് താ​​​​​ൻ ഏ​​​​​റെ ആ​​​​​ഗ്ര​​​​​ഹി​​​​​ച്ച​​​​​തെ​​​​​ന്ന് സ​​​​​ന്തോ​​​​​ഷ് അ​​​​​യ്യ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

നാ​​​​​ല് വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ള​​​​​മാ​​​​​യി സ​​​​​ന്തോ​​​​​ഷി​​​​​ന്‍റെ വാ​​​​​ട്സ്ആ​​​​​പ്പ് ഡി​​​​​പി (ഡി​​​​​സ്പ്ലെ പി​​​​​ക്ച​​​​​ർ) ശ്രേ​​​​​യ​​​​​സ് 2017ലെ ​​​​​ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ടെ​​​​​സ്റ്റ് വി​​​​​ജ​​​​​യം ആ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന ചി​​​​​ത്ര​​​​​മാ​​​​​ണ്. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യെ 2-1ന് ​​​​​തോ​​​​​ൽ​​​​​പ്പി​​​​​ച്ച് ഇ​​​​​ന്ത്യ ചാ​​​​​ന്പ്യ​​​​​ൻ​​​​​മാ​​​​​രാ​​​​​യി ശ്രേ​​​​​യ​​​​​സ് കി​​​​​രീ​​​​​ട​​​​​വു​​​​​മാ​​​​​യി നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണു ചി​​​​​ത്രം.

അ​​​​​ന്ന് ധ​​​​​ർ​​​​​മ​​​​​ശാ​​​​​ല​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന നാ​​​​​ലാം ടെ​​​​​സ്റ്റി​​​​​ൽ പ​​​​​രി​​​​​ക്കേ​​​​​റ്റ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​ക്കു പ​​​​​ക​​​​​ര​​​​​ക്കാ​​​​​ര​​​​​നാ​​​​​യി ശ്രേ​​​​​യ​​​​​സ് ടീ​​​​​മി​​​​​ലെ​​​​​ത്തി​​​​​. എ​​​​​ന്നാ​​​​​ൽ, പ്ലെ​​​​​യിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​ണി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

മ​​​​​ക​​​​​ൻ ഒ​​​​​രി​​​​​ക്ക​​​​​ലെ​​​​​ങ്കി​​​​​ലും ടെ​​​​​സ്റ്റി​​​​​ൽ ക​​​​​ളി​​​​​ക്കു​​​​​മെ​​​​​ന്ന ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ലാ​​​​​ണ് ആ ​​​​​ഡി​​​​​പി മാ​​​​​റ്റാ​​​​​തി​​​​​രു​​​​​ന്ന​​​​​തെ​​​​​ന്നും ഇ​​​​​ട​​​​​യ്ക്കി​​​​​ടെ ആ ​​​​​ചി​​​​​ത്രം കാ​​​​​ണു​​​​​ന്ന​​​​​ത് കൂ​​​​​ടു​​​​​ത​​​​​ൽ ഉൗ​​​​​ർജം ന​​​​​ൽ​​​​​കി​​​​​യെ​​​​​ന്നും സ​​​​​ന്തോ​​​​​ഷ് പ​​​​​റ​​​​​ഞ്ഞു. ശ്രേ​​​​​യ​​​​​സി​​ന്‍റെ ടെ​​​​​സ്റ്റ് അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ന് ക്യാ​​​​​പ് സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത് ഇ​​തി​​ഹാ​​സ​​താ​​രം സു​​​​​നി​​​​​ൽ ഗാ​​​​​വ​​​​​സ്ക​​​​​ർ. രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡ് മു​​​​​ഖ്യ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യ​​​​​ശേ​​​​​ഷം ടെ​​​​​സ്റ്റി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന ആ​​​​​ദ്യ താ​​​​​ര​​​​​മാ​​​​​ണു ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ.

ര​​​​​ചി​​​​​ൻ അ​​​​​ര​​​​​ങ്ങേ​​​​​റ്റം

ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ വം​​​​​ശ​​​​​ജ​​​​​നാ​​​​​യ ര​​​​​ചി​​​​​ൻ ര​​​​​വീ​​​​​ന്ദ്ര​​​​​യു​​​​​ടെ അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​വും കാ​​​​​ണ്‍​പു​​​​​രി​​​​​ൽ ന​​​​​ട​​​​​ന്നു. ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യി​​​​​രു​​​​​ന്ന രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡ്, സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​ർ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ പേ​​​​​രു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ര​​​​​ചി​​​​​ൻ എ​​​​​ന്ന പേ​​​​​ര് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ ഇ​​​​​ട്ട​​​​​തെ​​​​​ന്ന​​​​​താ​​​​​ണ് ര​​​​​സ​​​​​ക​​​​​രം. ബാ​​​​​റ്റിം​​​​​ഗ് ഓ​​​​​ൾ​​​​​റൗ​​​​​ണ്ട​​​​​റാ​​​​​യാ​​​​​ണ് ഇ​​​​​രു​​​​​പ​​​​​ത്തി​​​​​ര​​​​​ണ്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ ര​​​​​ചി​​​​​ൻ ടീ​​​​​മി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ച​​​​​ത്.

സ്കോ​​​​​ർ​​​​​ബോ​​​​​ർ​​​​​ഡ്

ഇ​​​​​ന്ത്യ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ്: മാ​​​​​യ​​​​​ങ്ക് സി ​​​​​ബ്ല​​​​​ൻ​​​​​ഡെ​​​​​ൽ ബി ​​​​​ജെ​​​​​മി​​​​​സ​​​​​ണ്‍ 13, ശു​​​​​ഭ്മാ​​​​​ൻ ബി ​​​​​ജെ​​​​​മി​​​​​സ​​​​​ണ്‍ 52, പൂ​​​​​ജാ​​​​​ര സി ​​​​​ബ്ല​​​​​ൻ​​​​​ഡെ​​​​​ൽ ബി ​​​​​സൗ​​​​​ത്തി 26, ര​​​​​ഹാ​​​​​നെ ബി ​​​​​ജെ​​​​​മി​​​​​സ​​​​​ണ്‍ 35, ശ്രേ​​​​​യ​​​​​സ് നോ​​​​​ട്ടൗ​​​​​ട്ട് 75, ജ​​​​​ഡേ​​​​​ജ നോ​​​​​ട്ടൗ​​​​​ട്ട് 50, എ​​​​​ക്സ്ട്രാ​​​​​സ് 7, ആ​​​​​കെ 84 ഓ​​​​​വ​​​​​റി​​​​​ൽ 258/4.

വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ച: 21/1, 82/2, 106/3, 145/4.

ബൗ​​​​​ളിം​​​​​ഗ്: സൗ​​​​​ത്തി 16.4-3-43-1, ജെ​​​​​മി​​​​​സ​​​​​ണ്‍ 15.2-6-47-3, അ​​​​​ജാ​​​​​സ് പ​​​​​ട്ടേ​​​​​ൽ 21-6-78-0, സോ​​​​​മ​​​​​ർ​​​​​വി​​​​​ല്ലെ 24-2-60-0, ര​​​​​ചി​​​​​ൻ ര​​​​​വീ​​​​​ന്ദ്ര 7-1-28-0.

Related posts

Leave a Comment