സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്; മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡു​ക​ൾ ജോ​ജു ജോ​ർ​ജും ബി​ജു മേ​നോ​നും പ​ങ്കി​ട്ടു; മി​ക​ച്ച ന​ടി രേ​വ​തി

തി​രു​വ​ന​ന്ത​പു​രം: 2021-ലെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. സം​വി​ധാ​യ​ക​ൻ കൃ​ഷാ​ന്ദ് ഒ​രു​ക്കി​യ ആ​വാ​സ​വ്യൂ​ഹം മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബി​ജു മേ​നോ​ൻ, ജോ​ജു ജോ​ർ​ജ് എ​ന്നി​വരെ മി​ക​ച്ച ന​ടൻമാരായി തെരഞ്ഞെടുത്തു. രേ​വ​തി മി​ക​ച്ച ന​ടി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​നി​മ-​സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

മ​ധു​രം, നാ​യാ​ട്ട്, ഫ്രീ​ഡം ഫൈ​റ്റ്, തു​റ​മു​ഖം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​മാ​ണ് ജോ​ജു​വി​നെ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ർ​ക്ക​റി​യാം എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​നം ബി​ജു​മേ​നോ​നും പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ഭൂ​ത​കാ​ലം എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​മാ​ണ് രേ​വ​തി​ക്ക് ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി ന​ൽ​കി​യ​ത്.

142 ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ജൂ​റി​യു​ടെ മു​ന്നി​ൽ എ​ത്തി​യ​ത്. ഇ​തി​ൽ 29 ചി​ത്ര​ങ്ങ​ൾ അ​ന്തി​മ പ​ട്ടി​ക​യി​ൽ സ്ഥാ​നം പി​ടി​ച്ചു. ര​ണ്ടു സി​നി​മ​ക​ൾ ജൂ​റി വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തി ക​ണ്ടു​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജോ​ജി എ​ന്ന ചി​ത്രം ഒ​രു​ക്കി​യ ദി​ലീ​ഷ് പോ​ത്ത​നാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ. ഇ​തേ​ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യ ശ്യാം ​പു​ഷ്ക​ര​ന് മി​ക​ച്ച അ​ഡാ​പ്റ്റേ​ഷ​ൻ തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചു.

മി​ക​ച്ച ഗാ​യി​ക-​സി​താ​ര, ഗാ​യ​ക​ൻ-​പ്ര​ദീ​പ് കു​മാ​ർ , പ​ശ്ചാ​ത​സം​ഗീ​തം ഇ​ഷാ​ൻ-​അ​ബ്ദു​ൾ വ​ഹാം , തി​ര​ക്ക​ഥ ശ്യാം ​പു​ഷ്ക​ര​ൻ

Related posts

Leave a Comment