ഒളിഞ്ഞുനിന്നുള്ള പിടുത്തം ഇനി വേണ്ട..! വാ​ഹ​ന​ങ്ങ​ളി​ലെ കൂ​ളിം​ഗ് ഫി​ലിം പ​രി​ശോ​ധ​ന പോ​ലീ​സ് നി​ർ​ത്തി; അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ പി​ഴ​യി​ട്ട​ത് അ​യ്യാ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​ൻ എ​ന്ന പേ​രി​ൽ ന​ട​ത്തി​വ​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന പോ​ലീ​സ് നി​ർ​ത്തി. വാ​ഹ​ന​ങ്ങ​ളി​ലെ കൂ​ളിം​ഗ് ഫി​ലിം, ക​ർ​ട്ട​ൻ പ​രി​ശോ​ധ​ന​യാ​ണ് പോ​ലീ​സ് നി​ർ​ത്തി​വ​ച്ച​ത്.

വാ​ഹ​ന ഉ​ട​മ​ക​ൾ നി​യ​മം പാ​ലി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ര​ണ്ട് ദി​വ​സ​ത്ത​ക്കാ​ണ് പ​രി​ശോ​ധ​ന നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ‌ അ​ഞ്ച് ദി​വ​സം വ​രെ പ​രി​ശോ​ധ​ന നീ​ണ്ടു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന പി​ൻ​വ​ലി​ക്കു​ക​യാ​ണ്. നി​യ​മം പി​ൻ​വ​ലി​ച്ചെ​ന്ന് ഇ​തി​ന് അ​ർ​ഥ​മി​ല്ലെ​ന്നും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ വാ​ഹ​ന ഉ​ട​മ​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ‍​യ​ർ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ അ​യ്യാ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് പോ​ലീ​സ് പി​ഴ​യി​ട്ട​ത്.

Related posts

Leave a Comment