പോലീസിന് അൽപം സാഹസികത കാട്ടേണ്ടി വന്നപ്പോൾ പിടിയിലായത് 14 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ; തളിപ്പറമ്പിലെ സംഭവം ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ്: രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​നെ തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പി​ൽ ക​ട ക​ത്തി​ച്ച കേ​സി​ൽ 14 വ​ർ​ഷ​മാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ഴി​യു​ക​യാ​യി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ.

ത​ളി​പ്പ​റ​മ്പ് ഞാ​റ്റു​വ​യ​ൽ മു​ക്കോ​ല ഹി​ൽ മ​ത്ത് ന​ഗ​റി​ലെ പൂ​മം​ഗ​ലോ​റ​ത്ത് അ​ബ്ദു​ൾ റ​സാ​ഖി (40) നെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. കെ.​സ​ത്യ​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ് ഐ ​പി.​സി. സ​ഞ്ജ​യ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ്രീ​കാ​ന്ത്, ഇ.​എ​ൻ.​പ്ര​കാ​ശ​ൻ , സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​മോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്റ്റ ചെ​യ്ത​ത്.

2007 ഓ​ഗ​സ്റ്റ് 20 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​ൽ സി​പി എം ​പ്ര​വ​ർ​ത്ത​ക​നാ​യ ത​ളി​പ്പ​റ​മ്പി​ലെ സി​നോ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ത്തി​ച്ചു​വെ​ന്നാ​ണ് കേ​സ്. പോ​ലീ​സി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ ത​ളി​പ്പ​റ​മ്പ് കോ​ട​തി 2017 ൽ ​പി​ടി​കി​ട്ടാ​പ്പു​ള്ളി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം മാ​ർ​ക്ക​റ്റി​ലെ​ത്തി​യ പ്ര​തി​യെ പോ​ലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment