അമ്പ ല​പ്പു​ഴ​യി​ലും തെ​രു​വ് നാ​യക​ളു​ടെ വി​ള​യാ​ട്ടം; അറുപത്തിയെട്ടുകാരനുൾപ്പെടെ ആ​റു​പേ​ർ​ക്ക് ക​ടി​യേ​റ്റു

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം 38 പേ​ർ​ക്കു ക​ടി​യേ​റ്റ​തി​നു പി​ന്നാ​ലെ അ​ന്പ​ല​പ്പു​ഴ​യി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നീ​ർ​ക്കു​ന്നം പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ൾ​ക്ക് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്.

ക​രൂ​ർ പു​ത്ത​ൻ​പ​റ​ന്പി​ൽ ഷി​ബു​വി​ന്‍റെ മ​ക​ൾ ശ്രു​തി​മോ​ൾ (18), അ​ന്പ​ല​പ്പു​ഴ കോ​മ​ന പു​തു​വ​ൽ മ​നു (17) നീ​ർ​ക്കു​ന്നം ക​ന്പി​യി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൾ അ​ന​ഘ (19) കൊ​പ്പാ​റ​ക്ക​ട​വ് ത​യ്യി​ൽ ചി​റ പൊ​ന്ന​പ്പ​ൻ (68) എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​രു​രും നീ​ർ​ക്കു​ന്ന​ത്തും തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​വ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Related posts