റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ. മലപ്പുറം ആനക്കയം സ്വദേശി സുബൈറിനെയാണു (26) ബുധനാഴ്ച ഹറാജിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടിൽ അവധിക്കു പോയ യുവാവ് വിവാഹം കഴിഞ്ഞു രണ്ടാഴ്ച മുന്പാണു സൗദി അറേബ്യയിലെ താമസസ്ഥലത്തു തിരിച്ചെത്തിയത്. ഹിബയാണു ഭാര്യ. മൃതദേഹം റിയാദിൽ ഖബറടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
വിവാഹം കഴിഞ്ഞു മടങ്ങിയ മലയാളി യുവാവ് സൗദി അറേബ്യയിൽ മരിച്ച നിലയിൽ
