പോലീസ് നടപ്പാക്കുന്നത് സർക്കാർ നയമല്ല; പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മർ​ശ​ന​വു​മാ​യി മന്ത്രി ജി. സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മർ​ശ​ന​വു​മാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ രം​ഗ​ത്ത്. പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ ന​യ​മ​ല്ലെ​ന്ന് സുധാകരൻ. ഒ​രു വ്യ​ക്തി​യെ ത​ല്ലി​ക്കൊ​ല്ലാ​ൻ പോ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ല. ഇ​തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ​യു​ടെ ആ​രോ​പ​ണം പാ​ർ​ട്ടി അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ശ്രീ​ജി​ത്തി​നെ സി​പി​എം കു​ടു​ക്കി​യ​താ​ണെ​ന്ന് അമ്മ ശ്യാ​മ​ള ആ​രോ​പി​ച്ചി​രു​ന്നു. പ്രി​യ ഭ​ര​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​പ​ട്ടി​ക ത​യാ​റാ​ക്കി​യ​തെ​ന്നും പ്രി​യ ഭ​ര​ത​ന്‍റെ വീ​ട്ടി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നും ശ്യാ​മ​ള ആ​രോ​പി​ച്ചി​രു​ന്നു.

Related posts