മ​ക​ര​ത്തി​ലെ അ​ശ്വ​തി നാ​ളി​ല്‍ ആ​യി​രം പൂ​ർ​ണ​ച​ന്ദ്ര​ന്‍​മാ​രെ ദ​ര്‍​ശി​ക്കു​ന്ന സു​ഗ​ത​കു​മാ​രി​ക്ക്  പിറന്നാൾ സമ്മാനമൊരുക്കി ജന്മനാട്

​ ആ​റ​ന്മു​ള: ക​വി സു​ഗ​ത​കു​മാ​രി 24 ന് ​ശ​താ​ഭി​ഷി​ക്ത​യാ​കു​ന്നു. മ​ക​ര​ത്തി​ലെ അ​ശ്വ​തി നാ​ളി​ല്‍ ആ​യി​രം പൂ​ർ​ണ​ച​ന്ദ്ര​ന്‍​മാ​രെ ദ​ര്‍​ശി​ക്കു​ന്ന സു​ഗ​ത​കു​മാ​രി​ക്ക് ജ​ന്മ​നാ​ടാ​യ ആ​റ​ന്മു​ള​യി​ലെ വാഴ്‌വേ​ലി​ല്‍ ത​റ​വാ​ട്ടു​മു​റ്റ​ത്ത് നാ​ട്ടു​കാ​ര്‍ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മൊ​രു​ക്കു​ന്നു.

മ​നു​ഷ്യ​രെ​യും മ​ണ്ണി​നെ​യും ഒ​പ്പ​മു​ള്ള ജീ​വ​രാ​ശി​ക​ളെ ഒ​രു ആ​ത്മാ​വി​ന്‍റെ ഭാ​ഗ​മാ​യി കാ​ണു​ന്ന മാ​തൃ​ഭാ​വ​ത്തി​ന് പി​റ​ന്നാ​ള്‍ ആ​ശം​സി​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സാ​മൂ​ഹി​ക പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​റ​വാ​ട്ട് മു​റ്റ​ത്ത് 24 ന് ​രാ​വി​ലെ പ​ത്തി​ന് ഒ​ത്തു​ചേ​രും. എ​ന്നും മ​നു​ഷ്യ​നോ​ടൊ​പ്പം മ​ര​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യും വാ​ദി​ച്ച ക​വി​യു​ടെ 84-ാം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ 84 വൃ​ക്ഷ​തൈ​ക​ള്‍ ന​ട്ടാ​ണ് പി​റ​ന്നാ​ള്‍ സ​മ്മാ​നം ന​ല്‍​കു​ന്ന​ത്.

ശാ​രി​ക അ​വ​ശ​ത​ക​ളാ​ല്‍ വി​ശ്ര​മ​ത്തി​ലാ​യ സു​ഗ​ത​കു​മാ​രി​യു​ടെ അ​സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ആ​റ​ന്മു​ള പാ​ര്‍​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍ ക​വി​യു​ടെ ആ​യു​രാ​രോ​ഗ്യ​ത്തി​നാ​യി പ്ര​ത്ര്യ​ക പൂ​ജ​ക​ള്‍ രാ​വി​ലെ ന​ട​ക്കും. ആ​റ​ന്മു​ള സ​മ​ര​ത്തി​ന് സു​ഗ​ത​കു​മാ​രി​യോ​ടൊ​പ്പം സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്ന വീ​ട്ട​മ്മ​മാ​ര്‍ കു​ടും​ബ​ക്കാ​വി​നു​മു​മ്പി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന ഭ​ഗ​വ​ത് ഗീ​താ​ര്‍​ച്ച​ന​യോ​ടു​കൂ​ടി​യാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത്.

അ​തി​നു ശേ​ഷം പി​റ​ന്നാ​ള്‍ ആ​ശം​സാ സ​മ്മേ​ള​നം ന​ട​ക്കും. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍,പൂ​വും പു​ഴ​യും കാ​ടും മ​ല​യും പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്കു​ക​യെ​ന്ന​ത് ജീ​വി​ത ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ത്ത സു​ഗ​ത​കു​മാ​രി​യു​ടെ ക​വി​ത​ക​ളി​ലെ വാ​ത്സ​ല്യ​വും സ്നേ​ഹ​വും ഭ​ക്തി​യും അ​വ​ലോ​ക​നം ചെ​യ്യു​ന്ന ക​വി​യ​ര​ങ്ങ് സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ത​റ​വാ​ട്ടു​മു​റ്റ​ത്ത് ന​ട​ക്കും.

പ്ര​ഫ. കെ. ​തു​ള​സീ​ധ​ര​ന്‍ നാ​യ​ര്‍, ഡോ. ​എ. മോ​ഹ​നാ​ക്ഷ​ന്‍ നാ​യ​ര്‍, ക​വി​ക​ളാ​യ ഒ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വി.​കെ. രാ​ജ​ഗോ​പാ​ല്‍, പി.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, ആ​റ​ന്മു​ള വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സു​ഗ​ത​കു​മാ​രി ക​വി​ത​ക​ളി​ലെ സൗ​മ്യ​വും, സ്നേ​ഹ​വും എ​ന്ന​വി​ഷ​യം അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​സം​ഗി​ക്കും

Related posts