തിരുവനന്തപുരം: അയിരൂർ പാറയിൽ യുവതി മകനൊപ്പം ആത്മഹത്യ ഭീഷണി മുഴക്കുന്നു. അയിരൂർ പാറ സ്വദേശി ഷംനയാണ് ഭീഷണി മുഴക്കുന്നത്.ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമമെന്നാണ് യുവതിയുടെ പരാതി. ഇവരുടെ ഭർത്താവ് ഷാഫിക്ക് അനുകൂലമായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒഴിപ്പിക്കാൻ പോലീസ് എത്തിയതോടെയാണ് ഷംന ആത്മഹത്യ ഭീഷണ മുഴക്കിയത്.
കോടതി നർദ്ദേശിച്ച നഷ്ട പരിഹാരം നൽകാതെ ഭർതൃവീട്ടിൽ നിന്നും ഇറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് യുവതിയുടെ പരാതി.