തിരുവനന്തപുരം: വക്കത്ത് നാലംഗകുടുംബം കൂട്ട ആത്മഹത്യചെയ്ത സംഭവത്തിൽ മരിച്ച അനില്‍കുമാറിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടെന്നു പോലീസ്. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപം അഷ്ടപദിയില്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്(25), ആകാശ് (22) എന്നിവരെയാണ് ഇന്നലെ രാവിലെ വീട്ടിലെ ഹാളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്കിലെ മണനാക്ക് ബ്രാഞ്ചിലെ മാനേജരായിരുന്നു അനില്‍കുമാര്‍. സിപിഎം വക്കം ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.ഇന്നലെ വൈകുന്നേരത്തോടെ നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങൾ വക്കത്തെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം സംസ്കരിക്കും. സാമ്പത്തിക ബാധ്യത കാരണമാണ് കൂട്ട ആത്മഹത്യയെന്നു ചൂണ്ടിക്കാട്ടിയുള്ള അനില്‍കുമാറിന്റെ ആത്മഹത്യകുറിപ്പ് പോലീസിന് ലഭിച്ചിരുന്നു.
നാലു പേരുടെയും മൃതദേഹങ്ങള്‍ ആറ്റിങ്ങലിലെ ശ്മശാനത്തില്‍ സംസ്കരിക്കണമെന്ന് ആത്മഹത്യകുറിപ്പില്‍ എഴുതിയിരുന്നു. ജൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ചശേഷമായിരുന്നു തൂങ്ങിമരണം.