മുംബൈ: അമ്മാവന്റെ മകനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 16കാരിയെ ജീവനൊടുക്കി. താനെ ജില്ലയിൽ ഡോംബിവ്ലി പ്രദേശത്തെ ഖംബല്പാഡയിലെ വീട്ടിലാണു പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
താനെയിലെ ഉല്ലാസ്നഗറില്‍ താമസിക്കുന്ന തന്റെ അമ്മാവന്റെ 25 കാരനായ മകനുമായി പ്രണയത്തിലാണെന്നു പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു.
എന്നാല്‍, മാതാപിതാക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇതാണു ജീവനൊടുക്കാൻ കാരണമെന്നു കരുതുന്നതായി തിലക് നഗര്‍ പോലീസ് അറിയിച്ചു.