ജോലിക്ക് പോകുന്നതിനെച്ചൊല്ലിയുള്ള തർക്ക; ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്നു; മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം സെ​ൽ​ഫി എ​ടു​ത്ത​ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി


ഗാ​സി​യാ​ബാ​ദ് (യു​പി): ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്ത​ശേ​ഷം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണു സം​ഭ​വം. ഇ​റ്റാ​ഹ് സ്വ​ദേ​ശി​ക​ളാ​ണു ദ​മ്പ​തി​ക​ൾ.

ഭ​ർ​ത്താ​വ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. ഭാ​ര്യ​ക്ക് നോ​യി​ഡ​യി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ഉ​ണ്ടാ​യി​രു​ന്നു. യു​വ​തി ജോ​ലി​ക്കു പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ പ​ല​ത​വ​ണ വ​ഴ​ക്കു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

സ്കാ​ർ​ഫ് ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം മ​ടി​യി​ലി​രു​ത്തി സെ​ൽ​ഫി​യെ​ടു​ത്ത് ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

യു​വാ​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​മാ​ണു ക​ണ്ട​ത്. യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്നു.

Related posts

Leave a Comment