സ​ൺ​ബാ​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ യു​വ​തി​ക​ളു​ടെ ചി​ത്രം പ​ക​ർ​ത്തി; വീ​ഡി​യോ സ​ഹി​തം പ​രാ​തി

ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ഒ​രു ഹോ​ട്ട​ലി​ൽ സ​ൺ​ബാ​ത്ത് ചെ​യ്യു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ സ​ഹോ​ദ​രി​മാ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ര്‍​ത്തി​യ​യാ​ളെ പോ​ലീ​സ് തെ​ര​യു​ന്നു. അ​ര്‍​ധ​ന​ഗ്ന​രാ​യി സ​ൺ​ബാ​ത്ത് ചെ​യ്യു​ന്ന​ത് ഒ​രാ​ൾ ര​ഹ​സ്യ​മാ​യി മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചെ​ന്നാ​ണ് വീ​ഡി​യോ സ​ഹി​തം സ​ഹോ​ദ​രി​മാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ലോ​കം ചു​റ്റി​ക്ക​റ​ങ്ങാ​നി​റ​ങ്ങി​യ റോ​റി, സേ​ജ് എ​ന്നീ സ​ഹോ​ദ​രി​മാ​രാ​ണ് ഇ​ന്ത്യ​യി​ൽ ത​ങ്ങ​ൾ താ​മ​സി​ച്ച ഹോ​ട്ട​ലി​ലെ അ​നു​ഭ​വം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് സ​ൺ​ബാ​ത്ത് ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ വീ​ഡി​യോ മ​റ്റൊ​രു ഹോ​ട്ട​ൽ റൂ​മി​ലെ ജ​ന​ലി​ലൂ​ടെ ഒ​രാ​ൾ പ​ക​ര്‍​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യു​വ​തി​ക​ൾ തു​ണി​കൊ​ണ്ട് ശ​രീ​രം മ​റ​ച്ചാ​ണ് പി​ന്നീ​ട് സ​ൺ ബാ​ത്തി​നു കി​ട​ന്ന​ത്.

വീ​ഡി​യോ​ക്കൊ​പ്പ​മു​ള്ള അ​ടി​ക്കു​റി​പ്പി​ൽ യു​വ​തി​ക​ൾ ത​ങ്ങ​ളു​ടെ നീ​ര​സം പ​ര​സ്യ​മാ​ക്കി. “ഒ​രു സ്ത്രീ ​ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, കൂ​ട്ടി​ന് ഒ​രു പു​രു​ഷ​ൻ ഇ​ല്ലാ​തെ വ​ര​രു​ത്, നി​ങ്ങ​ൾ പൂ​ര്‍​ണ​മാ​യി വ​സ്ത്രം ധ​രി​ച്ച് സ​ൺ​ബാ​ത്ത് ചെ​യ്താ​ലും ഈ ​പെ​രു​മാ​റ്റം ഇ​വി​ടെ വ​ള​രെ സാ​ധാ​ര​ണ​മാ​ണ്’ കു​റ​പ്പി​ൽ പ​റ​യു​ന്നു. വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും രാ​ജ്യ​ത്തി​നു​ത​ന്നെ അ​പ​മാ​ന​മു​ണ്ടാ​ക്കു​ന്ന പ്ര​വൃ​ത്തി ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും നി​ര​വ​ധി പേ​ര്‍ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment