വാ​ട​ക കൊ​ടു​ക്കാ​ൻ വ​രു​മാ​ന​മി​ല്ല: സ​പ്ലൈ​കോ​യി​ല്‍ പ്ര​തീ​ക്ഷ വേ​ണ്ട; ന​ഷ്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഔ​ട്ട്‌​ല​റ്റു​ക​ള്‍ പൂ​ട്ടാ​ൻ നി​ർ​ദേ​ശം

കോ​ട്ട​യം: സ​പ്ലൈ​കോ ഔ​ട്ട്‌​ല​റ്റു​ക​ളേ​റെ​യും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പൂ​ട്ടി​പ്പോ​കും. വി​ര​ലി​ലെ​ണ്ണാ​വു​ന്ന​തൊ​ഴി​കെ സ​പ്ലൈ​കോ ക​ട​ക​ള്‍ വാ​ട​ക കൊ​ടു​ക്കാ​നും ശ​ബ​ളം കൊ​ടു​ക്കാ​നും വ​രു​മാ​ന​മി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്.

സ​ബ്ഡി​സി​യോ​ടെ 12 ഇ​നം സാ​ധ​ന​ങ്ങ​ള്‍ ഇ​വി​ടെനി​ന്നു വാ​ങ്ങാ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ണ​ത്തി​നും ക്രി​സ്മ​സി​നു പോ​ലും വേ​ണ്ട​ത്ര സാ​ധ​ന​ങ്ങ​ളി​ല്ലാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്ന​വ​ര്‍​ക്ക് 600 കോ​ടി​യോ​ള​മാ​ണ് കു​ടി​ശി​ക.

ഇ​തി​നി​ടെ​യാ​ണ് സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ക​ടു​ത്ത ന​ഷ്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഔ​ട്ട്‌​ല​റ്റു​ക​ള്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ട്ടാ​നാ​ണ് നി​ര്‍​ദേ​ശം.

Related posts

Leave a Comment