കോട്ടയം: പള്ളിക്കത്തോട്ടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു പ്രദേശവാസി സഹായം ചോദിച്ചു. ഇന്നു രാവിലെ 10ന് കോട്ടയം പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡില്‍ സുരേഷ് ഗോപി കലുങ്ക് സഭ കഴിഞ്ഞ് മടങ്ങുമ്പോഴാണു സംഭവം.
തന്റെ നിവേദനം സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഇയാള്‍ വാഹനത്തിനു മുന്നില്‍ച്ചാടി തടയുകയായിരുന്നു. തനിക്ക് നിവേദനം ഉണ്ടെന്നും ഇതു കേള്‍ക്കണമെന്നും കാറിനു മുന്നില്‍നിന്ന് ഇയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
സുരേഷ് ഗോപി ഇരിക്കുന്ന സൈഡ് ഗ്ലാസിന്റെ സമീപം എത്തിയെങ്കിലും സുരക്ഷ പ്രശ്നമുള്ളതിനാല്‍ ഗ്ലാസ് തുറന്നില്ല. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി ഇയാളെ തള്ളി മാറ്റി വാഹനം കടന്നു പോകാന്‍ വഴിയൊരുക്കുകയായിരുന്നു.
പീന്നിട് ബിജെപി പ്രവര്‍ത്തകര്‍ തന്നെ പ്രദേശവാസിയെ ശാന്തനാക്കി ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ചു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

