ചാൻസ് ചോദിച്ചെത്തിയത് ടിപി ബാലഗോപാലന്‍റെ സെറ്റിൽ; പൊട്ടിത്തെറിച്ച് ടികെ രാമകൃഷ്ണൻ; അന്നത്തെ സംഭവത്തിൽ ലാലിന്‍റെ പ്രതികരണം ഓർത്തെടുത്ത് സുരേഷ് ഗോപി

ടി​പി ബാ​ല​ഗോ​പാ​ല​ന്‍റെ സെ​റ്റി​ല്‍ ചാ​ന്‍​സ് ചോ​ദി​ച്ച് ചെ​ന്ന​പ്പോ​ൽ ടി​കെ രാ​മ​കൃ​ഷ്ണ​ന്‍ സാ​ര്‍ എ​ന്നെ ഫ​യ​ര്‍ ചെ​യ്തു.

സ​മ​യം ഏ​താ​ണ്ട് രാ​വി​ലെ പ​ത്ത് പ​തി​നൊ​ന്ന് മ​ണി​യാ​യി​ട്ടു​ണ്ടാ​കും. രാ​വി​ല​ത്തെ ഷോ​ട്ട് എ​ടു​ത്ത ശേ​ഷം വി​യ​ര്‍​ത്തു ന​ന​ഞ്ഞ ഷ​ര്‍​ട്ട് ഊ​രി​ക്കൊ​ടു​ത്ത ശേ​ഷം മോ​ഹ​ന്‍​ലാ​ല്‍ ഒ​രു ചാ​രു​ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

ഞാ​ന്‍ അ​തി​ന്‍റെ പി​ന്നി​ലാ​ണ് നി​ല്‍​ക്കു​ന്ന​ത്. ഫ​യ​റിം​ഗ് മൂ​ത്ത് വ​ന്ന​പ്പോ​ഴേ​ക്കും എ​നി​ക്ക് നാ​ണ​ക്കേ​ടാ​യി. ഇ​വ​രൊ​ക്കെ കേ​ള്‍​ക്കു​ന്നു​ണ്ട​ല്ലോ.

ഞാ​ന്‍ എ​ല്ലാ​ത്തി​നും വി​ശ​ദീ​ക​ര​ണ​മൊ​ക്കെ കൊ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ മോ​ഹ​ന്‍​ലാ​ല്‍ ഒ​ന്ന് തി​രി​ഞ്ഞു നോ​ക്കി.

ഞാ​ന്‍ ക​രു​തി​യ​ത് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് കേ​ട്ട് മോ​ഹ​ന്‍​ലാ​ല്‍ ഒ​ക്കെ എ​ന്നെ കൊ​ച്ചാ​യി ക​ണ്ടു​വെ​ന്നാ​ണ്. പ​ക്ഷെ പി​ന്നീ​ടാ​ണ് സ​ത്യം അ​റി​യു​ന്ന​ത്. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടാ​ണ് പ​റ​യു​ന്ന​ത്.

മോ​ഹ​ന്‍​ലാ​ലി​ന് പോ​ലും മോ​ശ​മാ​യി തോ​ന്നി, ഇ​ങ്ങേ​രെ​ന്താ​ണ് ഇ​ങ്ങ​നെ പ​റ​യു​ന്ന​ത് അ​യാ​ളോ​ട് ഒ​ന്ന് നി​ര്‍​ത്താ​ന്‍ പോ​യി പ​റ​ഞ്ഞു​വെ​ന്ന് സ​ത്യേ​ട്ട​നോ​ട് പ​റ​ഞ്ഞു 1985 ഡി​സം​ബ​ര്‍ അ​ഞ്ചി​നും ജ​നു​വ​രി പ​ത്തി​നും ഇ​ട​യ്ക്കാ​ണ് ന​ട​ക്കു​ന്ന​ത്. അ​ന്ന് മ​ഞ്ഞു​കാ​ല​മാ​ണ്.

-സു​രേ​ഷ് ഗോ​പി

Related posts

Leave a Comment