സര്‍വത്ര ദുരൂഹത ! യെമന്‍ സ്വദേശിയെ വെട്ടി നുറുക്കി 110 കഷണങ്ങളാക്കിയ നിമിഷ പ്രിയയുടെ ഭര്‍ത്താവും കുട്ടിയും കേരളത്തില്‍; കൊല്ലപ്പെട്ടയാള്‍ നിമിഷ നടത്തുന്ന ക്ലിനിക്കിലെ ജീവനക്കാരന്‍; ഇരുവരും കഴിഞ്ഞിരുന്നത് ലിവിംഗ് ടുഗെദറില്‍

സനാ:യെമന്‍ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി 110 കഷണങ്ങളാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. സംഭവത്തില്‍ യെമന്‍ പൊലീസ് തിരയുന്ന ടോമി തോമസ് എന്ന നിമിഷ പ്രിയയ്ക്ക് കേരളത്തില്‍ മറ്റൊരു ഭര്‍ത്താവും കുട്ടിയും ഉണ്ടെന്ന് വ്യക്തമായി. കാലങ്ങളായി യെമനില്‍ ജോലി ചെയ്യുന്ന നിമിഷ പ്രിയ ഇവിടെ അല്‍ദൈദ് ആശുപത്രിയില്‍ നഴ്സായി ജോലി നോക്കുകയുണ്. പാലക്കാട് തേക്കുംചിറ പൂങ്കായം സ്വദേശിനിയാണ് ഇവര്‍. യെമനിലെ അല്‍ദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. 110 കഷണങ്ങളായി വെട്ടിനുറുക്കിയ മൃതദേഹം ചാക്കിലാക്കിയ ശേഷം താമസസ്ഥലത്തെ ജല സംഭരണിയില്‍ നിക്ഷേപിക്കുകയായിരുന്നു.ദുര്‍ഗന്ധം വമിക്കുന്നതായി സമീപവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും തിരിച്ചറിയാന്‍ പറ്റാത്ത വിധം വികൃതമാക്കിയതായും പൊലീസ് പറഞ്ഞു.നിമിഷ യെമനില്‍ ക്ലിനിക് നടത്തുകയും ചെയ്യുന്നുണ്ട്. ഇവിടത്തെ ജീവനക്കാരനാണു കൊല്ലപ്പെട്ടയാളെന്നാണു വിവരം. ഇരുവരും വിവാഹിതരായിരിക്കുന്നില്ലെന്നും ലിവിങ് ടുഗെദര്‍ ബന്ധമായിരുന്നു എന്നും ചില…

Read More