സഹകരണബാങ്കുകള്‍ക്ക് ഇനി ‘ബാങ്ക്’ ആകാനാവില്ല ! പേരിനൊപ്പമുള്ള ബാങ്ക് ഏപ്രില്‍ ഒന്നിനു മുമ്പ് മാറ്റണം; പുതിയ ബാങ്കിംഗ് ഭേദഗതിയില്‍ പറയുന്നത്…

വരുന്ന ഏപ്രില്‍ ഒന്നിനു മുമ്പായി സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പേര് മാറ്റേണ്ടി വരും. പേരിനൊപ്പമുള്ള ബാങ്കിന് പകരം സൊസൈറ്റിയൊന്നോ സംഘമെന്നോ ആണ് ഇനി ചേര്‍ക്കേണ്ടത്. കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി സഹകരണ മേഖലയ്ക്ക്‌ വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ചെക്ക് ഉപയോഗിക്കാനാകില്ല. 1500ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി ഏപ്രില്‍ 1ന് നിലവില്‍ വരുമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക നിയന്ത്രണത്തിന് പുറമേ, ഭരണപരമായ നിയന്ത്രണവും ഇതോടെ റിസര്‍വ് ബാങ്കിന് ലഭിക്കുകയാണ്. സൊസൈറ്റിയൊന്നോ സംഘമെന്നോ പേര് മാറ്റുന്നത് നിക്ഷേപകരില്‍ ആശയക്കുഴപ്പുമുണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണസമിതിയിലെ പകുതിയോളം അംഗങ്ങള്‍ക്ക് പ്രൊഫഷണല്‍ യോഗ്യതയോ ബാങ്കിംഗ് പരിചയമോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ഭൂരിഭാഗം ഭരണസമിതികളിലും മാറ്റം അനിവാര്യമാകും. പ്രതിസന്ധി മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം…

Read More