പായല്‍ നല്ലതാണ് ! മദ്യനിര്‍മാണത്തിനിടെയുണ്ടാവുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ പുതിയ വിദ്യയുമായി ബിയര്‍ കമ്പനി…

മദ്യ നിര്‍മാണത്തിനിടെയുണ്ടാവുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ പുറംതള്ളല്‍ പരിസ്ഥിതിയ്ക്ക് ദോഷകരമാണ്. അതിനാല്‍ തന്നെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ പുതിയൊരു ആശയവുമായി ബിയര്‍ നിര്‍മാണ് കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. കാര്‍ബണ്‍ എമിഷന്‍ കുറച്ച് രണ്ട് ഹെക്ടര്‍ കുറ്റിക്കാടുകള്‍ പുറംതള്ളുന്ന അത്ര ഓക്‌സിജനാണ് ആ ഓസ്‌ട്രേലിയന്‍ കമ്പനി സൃഷ്ടിക്കുന്നത്. ബിയര്‍ നിര്‍മ്മാണത്തിന് വേണ്ടിയുള്ള പുളിപ്പിക്കല്‍ പുരോഗമിക്കുമ്പോഴാണ് വ്യാപകമായ രീതിയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറം തള്ളുന്നത്. ഇത്തരത്തിലുണ്ടാവുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പായലുകളിലേക്ക് കടത്തി വിട്ടാണ് ഓക്‌സിജന്‍ പരിസ്ഥിതിയിലേക്ക് സൃഷ്ടിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ യംഗ് ഹെന്റീസ് എന്ന ബിയര്‍ നിര്‍മാണ കമ്പനിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഈ പായലുകള്‍ ആഗിരണം ചെയ്ത് ഓക്‌സിജന്‍ പുറത്തുവിടുകയാണ് ബിയര്‍ കമ്പനി ചെയ്യുന്നതെന്ന് സ്ഥാപത്തിന്റെ സഹഉടമയായ ഓസ്‌കര്‍ മക്‌ഹോന്‍ പ്രതികരിക്കുന്നത്. മൈക്രോ ആല്‍ഗകള്‍ വലിയ രീതിയില്‍ പ്രകാശ സംശ്ലേഷനം നടത്തുന്നുവെന്ന കണ്ടെത്തലാണ് ഈ നീക്കത്തിന്…

Read More