പായല്‍ നല്ലതാണ് ! മദ്യനിര്‍മാണത്തിനിടെയുണ്ടാവുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ പുതിയ വിദ്യയുമായി ബിയര്‍ കമ്പനി…

മദ്യ നിര്‍മാണത്തിനിടെയുണ്ടാവുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ പുറംതള്ളല്‍ പരിസ്ഥിതിയ്ക്ക് ദോഷകരമാണ്. അതിനാല്‍ തന്നെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ പുതിയൊരു ആശയവുമായി ബിയര്‍ നിര്‍മാണ് കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. കാര്‍ബണ്‍ എമിഷന്‍ കുറച്ച് രണ്ട് ഹെക്ടര്‍ കുറ്റിക്കാടുകള്‍ പുറംതള്ളുന്ന അത്ര ഓക്‌സിജനാണ് ആ ഓസ്‌ട്രേലിയന്‍ കമ്പനി സൃഷ്ടിക്കുന്നത്. ബിയര്‍ നിര്‍മ്മാണത്തിന് വേണ്ടിയുള്ള പുളിപ്പിക്കല്‍ പുരോഗമിക്കുമ്പോഴാണ് വ്യാപകമായ രീതിയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറം തള്ളുന്നത്. ഇത്തരത്തിലുണ്ടാവുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പായലുകളിലേക്ക് കടത്തി വിട്ടാണ് ഓക്‌സിജന്‍ പരിസ്ഥിതിയിലേക്ക് സൃഷ്ടിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ യംഗ് ഹെന്റീസ് എന്ന ബിയര്‍ നിര്‍മാണ കമ്പനിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഈ പായലുകള്‍ ആഗിരണം ചെയ്ത് ഓക്‌സിജന്‍ പുറത്തുവിടുകയാണ് ബിയര്‍ കമ്പനി ചെയ്യുന്നതെന്ന് സ്ഥാപത്തിന്റെ സഹഉടമയായ ഓസ്‌കര്‍ മക്‌ഹോന്‍ പ്രതികരിക്കുന്നത്. മൈക്രോ ആല്‍ഗകള്‍ വലിയ രീതിയില്‍ പ്രകാശ സംശ്ലേഷനം നടത്തുന്നുവെന്ന കണ്ടെത്തലാണ് ഈ നീക്കത്തിന്…

Read More

കടുത്ത തീരുമാനവുമായി ഓസ്‌ട്രേലിയ ! പതിനായിരം ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലും; ഞെട്ടിക്കുന്ന തീരുമാനത്തിനു പിന്നിലുള്ളത്…

രാജ്യത്തെ വെണ്ണീറാക്കിയ കാട്ടുതീ അണയ്ക്കാന്‍ ആവശ്യമായ വെള്ളം കിട്ടാതായതോടെ പതിനായിരം ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനവുമായി ഓസ്‌ട്രേലിയ. 2019 സെപ്തംബറില്‍ ആരംഭിച്ച കാട്ടുതീ ഓസ്‌ട്രേലിയയ്ക്കു മാത്രമല്ല ലോക ആവാസ വ്യവസ്ഥയ്ക്കു തന്നെ വലിയ നാശമാണുണ്ടാക്കിയത്. ഇതിനു പിന്നാലെയാണ് ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനം. കാട്ടുതീയുടെ പിന്നാലെ വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതിനു പിന്നിലെന്നാണ് ഓസ്‌ട്രേലിയയിലെ വനംവകുപ്പ് അധികൃതര്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നത്. ജനവാസ മേഖലകളിലെ ജല സംഭരണികള്‍ ഇവ കൂട്ടമായെത്തി കാലിയാക്കുന്നത് കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങളേയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. മാത്രമല്ല വീടുകളിലേക്ക് കയറി വരുന്ന ഒട്ടകങ്ങള്‍ ആളുകളെ ആക്രമിക്കുകയും എസിയും ഫ്രിഡ്ജും അടക്കമുള്ള ഉപകരണങ്ങള്‍ തകര്‍ത്ത് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതും ന്യൂ സൗത്ത് വെയില്‍സ് മേഖലയില്‍ സ്ഥിരസംഭവമായിരിക്കുകയാണ്. വനമേഖലയിലെ ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ…

Read More

ആഗോള താപനം ഇനിയും വര്‍ധിച്ചാല്‍ ആസന്നമാകുന്നത് ലോകാവസാനം ! ഒട്ടും അയയാതെ ചൈനയും അമേരിക്കയും യൂറോപ്പും മുമ്പോട്ടു പോകുമ്പോള്‍ ലോകത്തിന്റെ നെഞ്ചിടിപ്പ് കൂടുന്നു…

ആഗോളതാപനം ലോകാന്ത്യത്തിന് വഴിവയ്ക്കുമോ ? ഈ ചോദ്യം ഉയര്‍ന്നിട്ട് കാലം കുറേയായെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ അതിഭീകരമായ അവസ്ഥയിലെത്തിരിക്കുകയാണ്. ഡിസംബര്‍ ഒന്നു മുതല്‍ 15 വരെ പോളണ്ടിലെ കാറ്റോവീറ്റ്‌സയില്‍ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടി നിഷ്ഫലമായി. കാര്‍ബണ്‍ പുറംതള്ളലില്‍ യാതൊരു നിയന്ത്രണവും വരുത്താന്‍ ചൈനയും അമേരിക്കയും യൂറോപ്യന്‍യൂണിയനും തയ്യാറാവാഞ്ഞതോടെ മൂന്നാംലോക രാജ്യങ്ങളിലെ മനുഷ്യരെ കാത്തിരിക്കുന്നത് കൊടിയ ദുരന്തങ്ങളാണ്. പാരീസ് കരാറില്‍ വെള്ളം ചേര്‍ത്തു ദുര്‍ബലമാക്കിയ കാറ്റോവീറ്റ്‌സ് ഉച്ചകോടി ചരിത്രത്തില്‍ കുതിര്‍ന്നലിഞ്ഞു. 24-ാമത്തെ കാലവസ്ഥ ഉച്ചകോടിയ്ക്കാണ് കാറ്റോവീറ്റ്‌സ് വേദിയായത്. ആഗോള താപനില ഒന്നര ഡിഗ്രിയില്‍ കൂടാതെ പിടിച്ചു നിര്‍ത്തുകയായിരുന്നു പ്രഥമലക്ഷ്യം. എന്നാല്‍ തീര്‍ത്തും ദുര്‍ബലമായ കരാറിലാണ് 200 രാജ്യങ്ങളുടെ കൂട്ടായ്മ എത്തിച്ചേര്‍ന്നത്. വികസ്വര രാജ്യങ്ങള്‍ക്കു ലഭിക്കേണ്ട സാമ്പത്തിക സാങ്കേതിക സഹായങ്ങളോ ഉറപ്പാക്കുന്നതിലും കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്(COP)24 എന്ന ഉച്ചകോടി തികഞ്ഞ പരാജയമായി. സമ്പന്നരാജ്യങ്ങള്‍ മൂന്നാംലോകരാജ്യങ്ങളെ കൈവിട്ടപ്പോള്‍ സ്വന്തമായി പണം കണ്ടെത്തി…

Read More