കോട്ടയം: സീരിയല്‍ കില്ലര്‍ ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടിലുള്ള ഫര്ണിച്ചറുകളേറെയും ഇയാള്‍ കൊലപ്പെടുത്തിയ ബിന്ദു പത്മനാഭന്റേതെന്ന് അയല്‍വാസികള്‍ പറയുന്നു. ബിന്ദുവിന് അവകാശമായി ലഭിച്ച അമ്മയുടെ വീട് പൊളിച്ചപ്പോള്‍ അലമാരകളും കട്ടിലും കസേരകളും ഉള്‍പ്പെടെ ഒരു ലോഡ് ഫര്‍ണിച്ചര്‍ സെബാസ്റ്റ്യന്‍ സ്വന്തമാക്കുകയായിരുന്നു. അക്കാലത്ത് ബിന്ദുവുമായി അടുപ്പത്തിലായിരുന്ന സെബാസ്റ്റ്യന്‍ അവരുടെ അനുമതിയോടാണ് പഴയ തടിപ്പുര പൊളിച്ച് ഫര്‍ണിച്ചറുകള്‍ കൈവശപ്പെടുത്തിയതെന്ന് സംശയിക്കുന്നു.കുറെ തടി ഉരുപ്പടികള്‍ ഇയാള്‍ വില്‍ക്കുകയും ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന പത്മനാഭപിള്ളയുടെയും അംബികാദേവിയുടെയും മകളായിരുന്നു ബിന്ദു. കാന്‍സര്‍ ബാധിതയായ അമ്മ 2002 മേയിലും മൂന്നു മാസത്തിനു ശേഷം ഹൃദയാഘാതത്തെത്തുടര്‍ന്ന് അച്ഛനും മരിച്ചു. അതേ കാലത്താണ് സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് ബിന്ദുവും സെബാസ്റ്റ്യനും അടുപ്പത്തിലായത്.ബിന്ദുവിന്റെ അമ്പലപ്പുഴയിലെ ഭൂമിവില്‍പ്പനയുടെ അഡ്വാന്‍സ് തുകയായ 1.5 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ബിന്ദുവിനെ കൊന്നതെന്ന് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2006ല്‍ ബിന്ദുവിനെ കൊന്നശേഷം…
Read More