കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുക്കും. ജയിലിലെ അഴികള്‍ മുറിച്ചതിനാണ് കേസെടുക്കുക. ജയില്‍ചാട്ടത്തിന് കണ്ണൂര്‍ ടൗണ്‍ പോലീസ് ഗോവിന്ദച്ചാമിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് ഇന്ന് കണ്ണൂര്‍ ജയിലിലെത്തി ഗോവിന്ദച്ചാമിയുടെ സഹതടവുകാരനെ ചോദ്യം ചെയ്യും. ജയില്‍ ചാട്ടത്തിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഇയാള്‍ മൊഴി നല്‍കിയെങ്കിലും ഇത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നിലവില്‍ ഗോവിന്ദച്ചാമി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇന്ന് രാവിലെ അതീവസുരക്ഷയിലാണ് കണ്ണൂരില്‍നിന്ന് ഇവിടേക്ക് മാറ്റിയത്. കണ്ണൂർ ജയിലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം വെള്ളായാഴ്ച വൈകുന്നേരത്തോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.
Read MoreTag: govindachamy
ഗോവിന്ദച്ചാമിയെ അതീവസുരക്ഷയിൽ വിയ്യൂരിലേക്ക് മാറ്റുന്നു; ഇനി ഏകാന്തവാസം; ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ച
തൃശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് പോകുന്നത്. അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം വെള്ളായാഴ്ച വൈകുന്നേരത്തോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാർഡ്…
Read Moreഅവൻ ഒരു ഒറ്റക്കയ്യനല്ലേ, “ആരുടെയും സഹായമില്ലാതെ അവൻ ജയിൽ ചാടില്ല”; സൗമ്യയുടെ അമ്മ
തൃശൂർ: “”ഇത്രയും വലിയ ജയിൽ അവൻ ആരുടെയും സഹായമില്ലാതെ ചാടില്ല. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്ന്” ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. “”ഇപ്പോളാണ് വിവരം അറിഞ്ഞത്. ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി?. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. പതിനഞ്ചുകൊല്ലമായി അവന് ജയിലനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ട്. അവൻ ഒരു ഒറ്റക്കയ്യനല്ലേ… എന്നിട്ടും ഉയരമുള്ള ജയിൽമതിൽ അവൻ എങ്ങനെ ചാടി?.. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാ. പോലീസ് അവനെ പിടിക്കണം. അവൻ ജില്ല തന്നെ വിട്ടുകാണാൻ സാധ്യതയില്ല” – സൗമ്യയുടെ അമ്മ പറഞ്ഞു.
Read Moreചോറിനു പകരം ചപ്പാത്തി കഴിച്ച് ഭാരം പകുതിയാക്കി: ഉപ്പുവച്ച് കന്പികൾ തുരുന്പടിപ്പിച്ചു; ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചു കന്പി മുറിച്ചു; ജയിൽ ചാടാൻ ഗോവിന്ദച്ചാമി നടത്തിയത് മാസങ്ങൾ നീണ്ട തയാറെടുപ്പുകൾ
കണ്ണൂർ: മാസങ്ങൾ നീണ്ട തയാറെടുപ്പുകൾ നടത്തിയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ശരീരരഭാരം കുറയ്ക്കുന്നതിനായ് ചോറ് പൂർണമായും ഒഴിവാക്കി. മാസങ്ങളായ് ചോറിനു പകരം ചപ്പാത്തിയാണ് കഴിച്ചത്. ചപ്പാത്തിയുടെ എണ്ണത്തിലും കുറവ് വരുത്തി. ചപ്പാത്തി മാത്രം കഴിച്ചാൽ മതിയെന്ന് ഡോക്ടറുടെ കൈയിൽ നിന്നും എഴുതി വാങ്ങിയ കുറിപ്പടി പ്രകാരമാണ് ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തിയത്. ഒറ്റയ്ക്ക് ഒരു സെല്ലിൽ കഴിഞ്ഞ ഇയാൾ സെല്ലിലെ രണ്ട് കന്പികൾ മുറിച്ചാണ് പുറത്ത് കടന്നത്. ഉപ്പുവച്ച് കന്പികൾ തുരുന്പടിപ്പിച്ചു. ശേഷം ജയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തു നിന്നും ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങൾ നിണ്ട പരിശ്രമത്തിനൊടുവിൽ കന്പികൾ അൽപാൽപമായി മുറിച്ചു വച്ചു. മുറിച്ച് മാറ്റിയ കന്പികൾ മാറ്റി ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയത്. പുലർച്ചെ 1.10 ന് ജയിലിലെ ഒരു വാർഡൻ വന്ന് നോക്കുന്പോൾ പത്താം ബ്ലോക്കിലെ സെല്ലിന്റെ ചുമരിനോട് ചേർന്ന് കിടന്ന് പുതച്ച്…
Read Moreഅവൻതന്നെയാണെന്ന് ഉറപ്പാക്കാൻ എടാ ഗോവിന്ദച്ചാമിയെന്നുവിളിച്ച് ഉറപ്പിച്ചു; രണ്ടു പേർ നൽകിയ വിവരം നിർണായകമായി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു രക്ഷപ്പെട്ട ഗോവിന്ദച്ചാമി തളാപ്പിലെത്തിയെന്നതിലേക്കു സൂചനകൾ നൽകിയത് വിനോജ് എന്നയാളും ഓട്ടോ ഡ്രൈവറായ സന്തോഷും. രാവിലെ 9.15 ഓടെ ജോലിക്കു ബൈക്കിൽ പോകുകയായിരുന്ന വിനോജ് തലയിൽ പഴയ തുണിയിട്ട് അതിൽ ഒരു കൈ വച്ച് സാവധാനം നടന്നുപോകുന്ന ഒരാളെ കാണുകയായിരുന്നു. രാവിലെ തന്നെ ജയിൽ ചാടിയ വിവരം അറിഞ്ഞതിനാൽ നടന്നു പോകുന്നയാൾ ഗോവിന്ദച്ചാമിയാണെന്നുസംശയിച്ചു. “ടാ ഗോവിന്ദച്ചാമി” എന്ന് വിളിച്ചപ്പോൾ ഓടി അടുത്തുള്ള മതിൽ ചാടിക്കടന്ന് കാടുപിടിച്ച പറന്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ വിനോജ് പോലീസിനെ ഇക്കാര്യമറിയിച്ചതോടെ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. അതിനിടെ എകെജി ആശുപത്രി പരിസരത്തുവച്ച് ഇതിനോടുത്ത സമയത്ത് തന്നെ ഗോവിന്ദച്ചാമിയെ കണ്ടിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ സന്തോഷ് പറഞ്ഞു. സംശയത്തെ തുടർന്ന് അടുത്തു പോയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും…
Read Moreഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ അടിമുടി ദുരൂഹത; എണ്ണിയാൽ തീരാത്ത പിഴവുകൾ; രക്ഷപ്പെടാനിടയാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ വീഴ്ച
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെടാനിടയാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ. സാധാരണ നിലയിൽ ആരോഗ്യമുള്ള ഒരാൾക്കു തന്നെ ജയിലിന്റെ മതിൽ ഉൾപ്പെടെ മറികടന്ന് രക്ഷപ്പെടുക എന്നതു ശ്രമകരമാണെന്നിരിക്കെ ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി ജയിലിന്റെ കൂറ്റൻ മതിലിനു മുകളിൽ കയറി തുണികൾ കൂട്ടിക്കെട്ടി പുറത്തേക്ക് ഊർന്നിറങ്ങിയെന്നതും അവിശ്വസനീയമാണ്. ഗോവിന്ദച്ചാമിയുടെ ഇടതുകൈ നേരത്തെ മുറിച്ചു മാറ്റിയതാണ്. താമസിപ്പിച്ചിരുന്ന സെല്ലിന്റെ ഇരുന്പുകന്പി മുറിച്ചുമാറ്റിയാണു പ്രതി സെല്ലിൽ നിന്ന് പുറത്തുകടന്നത്. ദിവസങ്ങളായി നടത്തിയ ശ്രമത്തിലൂടെ മാത്രമേ സെല്ലിന്റെ ഇരുന്പുകന്പികൾ മുറിക്കാനാകൂ. പ്രതിക്ക് ഇരുന്പ് കന്പി മുറിക്കാനുള്ള ആയുധം എവിടെനിന്നു കിട്ടി, ദിവസങ്ങളായി ഇരുന്പുകന്പി മുറിക്കാൻ നടത്തിയ ശ്രമം എന്തുകൊണ്ട് ജയിൽ അധികൃതർ അറിഞ്ഞില്ല എന്നുൾപ്പടെയുള്ള കാര്യങ്ങളിൽ ദുരൂഹതയുണ്ട്. എല്ലാ ദിവസവും പ്രതികളെ എന്ന പോലെ സെല്ലും പരിസരവും നിരിക്ഷിച്ച് റിപ്പോർട്ട്…
Read Moreജയിൽച്ചാട്ടം വെള്ളത്തിൽ … ഗോവിന്ദച്ചാമി പിടിയില്‍: ഉപയോഗശൂന്യമായ കെട്ടിട വളപ്പിലെ പൊട്ടക്കിണറ്റിൽ ഒളിച്ചിരുന്നു; തൂക്കിയെടുത്ത് പോലീസ്
കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കിണറ്റില്‍ നിന്നാണ് പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ഉപയോഗശൂന്യമായ കെട്ടിട വളപ്പിന്റെ സമീപത്തെ പൊട്ട കിണറ്റില്‍ നിന്നാണ് പോലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിയെ പിടികൂടിയെന്നും കൂടുതൽ കാര്യങ്ങൾ വൈകാതെ പങ്കുവയ്ക്കാമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. പുലര്‍ച്ചെ 1:15നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിംഗിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
Read More